Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:59 am

Menu

Published on December 26, 2017 at 4:29 pm

പഴങ്ങളിലും മറ്റും കാണുന്ന ഈ നമ്പറുകള്‍ സൂചിപ്പിക്കുന്നതെന്താണെന്ന് അറിയാമോ?

reasons-behind-stickering-fruits

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അതിനുമുകളില്‍ ഒരു സ്റ്റിക്കറില്‍ കുറേ അക്കങ്ങള്‍ എഴുതിയയത് ശ്രദ്ധിച്ചിട്ടുണ്ടോ?

പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇതിനെ പറയുന്നത്. ഈ കോഡിലൂടെ നമ്മള്‍ വാങ്ങിക്കുന്ന പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉല്‍പ്പാദിപ്പിച്ചുവെന്ന് അറിയാന്‍ കഴിയും.

പഴങ്ങള്‍ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിച്ചതാണോ അതോ ജൈവികമായി വിളവെടുത്തതാണോ എന്ന് മനസിലാക്കാവുന്നതാണ്.

എട്ടില്‍ ആരംഭിക്കുന്ന അഞ്ചക്ക പിഎല്‍യു കോഡുള്ള പഴങ്ങളും പച്ചക്കറികളും ജനിതക വിളകളായിരിക്കും. 84011 ആണ് ജനിതക മാറ്റം വരുത്തിയ വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്. ജനിതക വിളകളുടെ തുടര്‍ച്ചയായ ഉപയോഗം പലപ്പോഴും അര്‍ബുദമടക്കമുള്ള രോഗങ്ങളിലേക്ക് നയിക്കും.

9ല്‍ തുടങ്ങുന്ന അഞ്ചക്ക പിഎല്‍യു കോഡ് ജൈവവിളകളെയാണ് സൂചിപ്പിക്കുന്നത്. ജൈവവളങ്ങളിട്ട് ഉല്‍പ്പാദിപ്പിച്ച വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ് 94011 ആണ്.

ഇനി സ്റ്റിക്കറിലെ പിഎല്‍യു കോഡ് നാലക്കമാണെങ്കില്‍ പഴങ്ങള്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണെന്ന് മനസ്സിലാക്കാം. പലപ്പോഴും നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും. ഉദാഹരണത്തിന് 4011 ആയിരിക്കും വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News