Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലരും പറയുന്ന ഒരു പതിവ് പല്ലവിയാണ് ക്ഷീണം. എന്നാൽ ഇതിൻറെ കാരണം പലർക്കും അജ്ഞാതമാണ്. ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന ക്ഷീണം ദീർഘകാല ക്ഷീണ രോഗത്തിൻറെ ലക്ഷണമാണ്. ആറുമാസത്തിലധികം ക്ഷീണം നീണ്ടു നിൽക്കുകയും 50 ശതമാനത്തിലേറെ ശാരീരിക ക്ഷമതയിൽ കുറവ് വരുത്തുകയും ചെയ്‌താൽ രോഗാവസ്ഥ സ്ഥിരീകരിക്കാവുന്നതാണ്. ശാരീരിക പ്രശ്നം മൂലമുണ്ടാകുന്ന ക്ഷീണം സുഖമായൊരു ഉറക്കം കഴിഞ്ഞാൽ മാറുന്നതാണ്. ആശുപത്രികളിൽ പൊതു ആരോഗ്യ പ്രശനങ്ങളുമായി എത്തുന്നവരിൽ ഇരുപത് ശതമാനം ആളുകളുടെയും പ്രശ്നം ക്ഷീണം തന്നെയാണ്.
1.വൈറ്റമിൻ B 12 പലപ്പോഴും വെജിറ്റേറിയന്‍കാര്‍ക്കുണ്ടാകുന്ന ഒരു പ്രശ്നമാണ്. ഇതിൻറെ കുറവ് പലപ്പോഴും ക്ഷീണത്തിന് ഇടവരുത്തും.
–

–
2.മനസ്സിൻറെ ക്ഷീണം ശരീരത്തെയും ബാധിക്കുന്നതാണ്.അതിനാൽ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ശാരീരിക ക്ഷീണം വരുത്തുന്നതാണ്.
–

–
3.അമിതമായ പ്രമേഹമുള്ളവർക്കും,അമിതമായി ഉറങ്ങുന്നവർക്കും,ശരിയായ രീതിയിൽ ഉറങ്ങാൻ സാധിച്ചില്ലെങ്കിലും ക്ഷീണത്തിന് കാരണമാകുന്നു.
–

–
4.വെള്ളം കുടിക്കുന്നതിൻറെ അളവ് കുറയുന്നത് ക്ഷീണത്തിന് മറ്റൊരു കാരണമാണ്.ശരീരത്തില്‍ ഊര്‍ജം എല്ലാ സ്ഥലങ്ങളിലേയ്ക്കും പ്രവഹിയ്ക്കുന്നതിനു വേണ്ട ഒരു പ്രധാന കാര്യമാണ് വെള്ളം. വെള്ളം കുറഞ്ഞാൽ തലച്ചോറിന് പ്രവർത്തിക്കാനുള്ള ഊർജം ലഭിക്കില്ല.
–

–
5.ഭാരം കുറക്കാനും മറ്റും ഭക്ഷണം കുറക്കുന്നവര്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. റിഫൈന്‍ഡ് പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ക്ഷീണം കൂടുതലാണ്.
–

–
6.കൂടുതല്‍ അളവില്‍ കഫീന്‍ കഴിച്ചാല്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വർദ്ധിക്കുകയും തളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. അതിനാൽ ചായ,സോഡ, എനര്‍ജി ഡ്രിങ്ക് , ചില മരുന്നുകള്‍,ചോക്കലേറ്റ് എന്നിവ കുറച്ച് കഴിക്കുന്നതാണ് നല്ലത്.
–

Leave a Reply