Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹത്തിനൊരുങ്ങുന്ന ഏതൊരാളുടേയും മനസില്‍ പ്രധാനമായിട്ടുണ്ടാവുക സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ലഭിക്കണം എന്ന ആഗ്രഹാമായിരിക്കും . ഇക്കാരണം കൊണ്ടുതന്നെ തന്റെ പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിനും ആളുകള്‍ പ്രത്യേക ശ്രദ്ധ വയ്ക്കാറുണ്ട്. വിവാഹതീരുമാനത്തിനു ശേഷം വിവാഹത്തിനു മുന്‍പുള്ള കാലയളവും പ്രധാനമാണ്. ഈ സമയത്താണ് കുടുംബങ്ങളുമായും പങ്കാളിയുമായും പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരം ഉണ്ടാകുന്നത്.ഇതുമാത്രമല്ല, ഈ സമയത്തുണ്ടാകുന്ന ചില ചെറിയ പ്രശ്നങ്ങൾ പോലും ചിലപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുവാനും സാധ്യതയുണ്ട്. ഒരു പക്ഷെ വിവാഹം പോലും വേണ്ടെന്ന് വയ്ക്കുന്ന തരത്തിലുള്ള തീരുമാനമെടുക്കാൻ പോലും കാരണമാകും. വിവാഹം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമെടുക്കേണ്ടി വരുന്ന ചില കാരണങ്ങളാണ്..
സ്വാതന്ത്ര്യം പോകുമെന്ന കാരണം പറഞ്ഞ് വിവാഹത്തില്‍ നിന്ന് ഒഴിവാകുന്നവരുണ്ട്. എന്തിനും ഏതിനും പങ്കാളിയോട് കാരണം ബോധിപ്പിക്കേണ്ടി വരുമെന്നത് ഒരു കാര്യം. കല്യാണം കഴിഞ്ഞാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടിയും കാണും ചിലര്‍ക്ക്.
വിവാഹത്തോടെ സൗഹൃദങ്ങള്‍ നഷ്ടപ്പെടുമെന്ന് പേടിക്കുന്നവരുണ്ടാകും. പ്രത്യേകിച്ച് പുരുഷനാണെങ്കില്‍ സ്ത്രീ സൗഹൃദങ്ങളും സ്ത്രീയാണെങ്കില്‍ പുരുഷസൗഹൃദങ്ങളും. ഇത്തരക്കാര്‍ ചിലപ്പോള്‍ വിവാഹത്തോട് വിമുഖത കാണിക്കും.
സ്വന്തം മുറിയും സാധനങ്ങളും പങ്കു വയ്ക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ട്. തന്റെ സ്വാകാര്യതയില്‍ മറ്റാരെയും അടുപ്പിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍. ഇത്തരക്കാര്‍ക്ക് വിവാഹത്തോട് ചിലപ്പോള്‍ താല്‍പര്യം കാണില്ല.
സാമ്പത്തികം , ജോലി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പരിഹരിയ്ക്കാനാവാത്ത തര്‍ക്കങ്ങളുണ്ടാവുകയാണെങ്കില്‍.
ഇരുകുടുംബങ്ങളും തമ്മില്‍ വഴക്കുകളും പ്രശ്‌നങ്ങളുമുണ്ടാവുകയാണെങ്കില്‍. ഇത് വിവാഹശേഷവും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
പരസ്പരബഹുമാനമില്ലാത്ത സംസാരവും പ്രവൃത്തികളും പങ്കാളിയില്‍ നിന്നുണ്ടാകുകയാണെങ്കില്‍. സംസാരത്തില്‍ അടുപ്പമില്ലായ്മയും വെറുപ്പും തോന്നുന്നുണ്ടെങ്കില്‍ ഇത്തരക്കാര്‍ക്ക് വിവാഹത്തോട് ചിലപ്പോള്‍ താല്‍പര്യം കാണില്ല.
പങ്കാളിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍. ഇവ പങ്കാളി പറയാതെ മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞാല്‍. ഇത് വാസ്തവമെങ്കില്‍.
Leave a Reply