Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തേങ്ങാവെള്ളം/ഇളനീർ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഉത്തമ പാനീയമാണ്.ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്ന തേങ്ങാവെള്ളം, നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്. അതുപോലെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും തേങ്ങാവെള്ളം ഉപയോഗിച്ച് പരിഹാരമുണ്ടാക്കാം.തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ…?
കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് തേങ്ങാവെള്ളം. നിങ്ങളുടെ ഡയറ്റില്‍ തേങ്ങാവെള്ളം ഉള്‍പ്പെടുത്തുക. എന്നും തേങ്ങാവെള്ളം കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും.
ഹാങ്ഓവര്‍ ഒഴിവാക്കാൻ തേങ്ങാവെള്ളം കുടിക്കുന്നത് വഴി സാധിക്കും. മതിയായ ഉറക്കം ലഭിക്കാതെ എഴുന്നേല്‍ക്കുകയോ, തലേദിവസത്തെ മദ്യത്തിന്റെ കെട്ട് ഇറങ്ങാതെ ഉണരുകയോ ചെയ്യുമ്പോഴാണ് ഹാങ് ഓവര്‍ അനുഭവപ്പെടുന്നത്. ഈ സമയം കുറച്ചു തേങ്ങാവെള്ളം കുടിച്ചുനോക്കൂ, ഹാങ് ഓവര്‍ ഒക്കെ പമ്പകടക്കും, കൂടുതല്‍ ഉന്‍മേഷത്തോടെ ഒരു ദിവസം തുടങ്ങുകയുമാകാം. ഇതിനായി രണ്ടു കപ്പ് തേങ്ങാവെള്ളത്തില്‍ അല്‍പ്പനം നാരങ്ങാനീര് പിഴിഞ്ഞു കുടിച്ചാല്‍ മതി. അല്‍പ്പം മല്ലിയില കൂടി ഇട്ടാല്‍ നന്നായിരിക്കും.
മുഖത്തെ പാടുകള്‍ നീക്കും മുഖക്കുരു, ചിക്കന്‍പോക്‌സ് എന്നിവ മൂലം മുഖത്തുണ്ടാകുന്ന പാടുകള്‍ നീക്കം ചെയ്യാന്‍ തേങ്ങാവെള്ളം ഉത്തമമാണ്. ചര്‍മ്മത്തിന് തിളക്കമേകുന്ന ഘടകം തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. പാടുകളുള്ള ഭാഗത്ത്, അല്‍പ്പം പഞ്ഞി തേങ്ങാവെള്ളത്തില്‍ മുക്കിവെക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ വെച്ച് ഉറങ്ങുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഇങ്ങനെ കുറച്ചുദിവസം ചെയ്താല്‍ പാടുകള്‍ നീങ്ങും.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം നീക്കാം തേങ്ങാവെള്ളവും വെള്ളരിയുടെ ജ്യൂസും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടുക. കുറച്ചുദിവസങ്ങള്‍ ഇത് തുടരുകം. വൈകാതെ കണ്ണിനുചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാകുന്നത് കാണാം.
പോഷകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയ തേങ്ങാവെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഹൃദയം ശുദ്ധമാക്കി നിര്‍ത്താനും ഹൃദയ പ്രവര്‍ത്തനം നല്ല രീതിയിലാക്കാനും തേങ്ങാവെള്ളം സഹായിക്കും.
ഇളം തേങ്ങാവെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റ്‌സും പൊട്ടാസിയവും അടങ്ങിയിട്ടുണ്ട്. പൊട്ടാസിയം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
മൂത്രത്തിലെ പഴുപ്പിന് ഉത്തമം നല്ല ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള തേങ്ങാവെള്ളം മൂത്രത്തിലെ പഴുപ്പിന് ഏറെ നല്ലതാണ്. മൂത്രത്തില്‍ പഴുപ്പ് ഉള്ളവര്‍ തേങ്ങാവെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസം രണ്ടുനേരം കുടിച്ചാല്‍ മതി. മൂത്ര ഉല്‍പാദനം വര്‍ദ്ധിപ്പിച്ച്, അതിലെ വിഷാശം നീക്കം ചെയ്യാന്‍ ഇത് സഹായകരമാകും.
പ്രാണിയോ മറ്റോ കടിച്ചുണ്ടാകുന്ന ചൊറിച്ചിലിന് തേങ്ങാവെള്ളം നല്ലതാണ്. ചൊറിച്ചിലുള്ള ഭാഗത്ത് തേങ്ങാവെള്ളം ഉപയോഗിച്ച് അമര്‍ത്തി തിരുമ്മിയാല്‍ മതിയാകും.
മുടിയുടെ സംരക്ഷണത്തിന് തേങ്ങാവെള്ളത്തില്‍ കേശസംരക്ഷണത്തിനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാവെള്ളം ഉപയോഗിച്ച് ആഴ്ചയില്‍ മൂന്നുദിവസം മുടി മസാജ് ചെയ്തു നോക്കൂ, കൂടുതല്‍ തിളക്കവും മൃദുത്വവും കൈവരുന്നത് കാണാം.
Leave a Reply