Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര് തനി ഊളന്‍മാരായിരിക്കും’ -‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ വളരെ ഹിറ്റായ ഒരു ഡൈലോഗാണ് ഇത്. സംഗതി സത്യം തന്നല്ലേ എന്ന് മലയാളികള്‍ പരസ്പരം ചോദിയ്ക്കാൻ തുടങ്ങിയത് തന്നെ ഈ ചിത്രത്തിന് ശേഷമാണ്. എന്നാല്‍ ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടുണ്ടാകില്ല.ആ പറച്ചിലില്‍ വസ്തുതയുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങൾ ഇതാണ്…..
സൗന്ദര്യത്തെക്കുറിച്ചുള്ള സ്ത്രീകളുടെ സങ്കല്‍പ്പം പുരുഷന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ലുക്കിനും അപ്പുറത്താണ് അവരുടെ സൗന്ദര്യബോധം. മികച്ച വ്യക്തിത്വവും സ്വഭാവുമാണ് ഭൂരിഭാഗം സ്ത്രീകളും പുരുഷന്‍മാരില്‍ കാണുന്ന സൗന്ദര്യം. തന്നെ ജീവന് തുല്യം സ്‌നേഹിക്കണം അത് മാത്രമാണ് ഓരോ സ്ത്രീയും പുരുഷന്‍മാരില്‍ നിന്നും ആഗ്രഹിക്കുന്നത്.
തനിക്ക് ലഭിക്കാവുന്നതില്‍ സൗന്ദര്യമുള്ള പെണ്‍കുട്ടിയെയാണ് ജീവിതസഖിയായി ലഭിച്ചിരിക്കുന്നതെന്ന വസ്തുത പുരുഷന്‍മാരുടെ മനസ്സില്‍ എല്ലായ്‌പ്പോഴുമുണ്ടാകും. അതുകൊണ്ടുതന്നെ തന്റെ പ്രിയസഖിക്ക് കൂടുതല്‍ കെയര്‍ നല്‍കാന്‍ അവര്‍ ശ്രദ്ധിക്കും. ‘കെയര്‍’- അതുതന്നെയാണ് സ്ത്രീകള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത്.
സ്വന്തം പുരുഷനെ മറ്റേതെങ്കിലും സ്ത്രീകള്‍ ‘വളയ്ക്കുമോ’ എന്ന ഭയംവേണ്ട. കല്ലുകടിയില്ലാതെ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്ന ആത്മവിശ്വാസവും ഇതോടൊപ്പം കൈമുതലാക്കാം.
പാര്‍ട്ടികളിലും കല്യാണ ചടങ്ങുകളിലും തന്നേക്കാള്‍ ആളുകളെ ആകര്‍ഷിക്കുന്നത് പുരുഷന്‍മാരാണെന്ന അപകര്‍ഷതാബോധം വേണ്ട. യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ സ്വന്തം ഒരുക്കത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ടെന്ന് ചുരുക്കം.
ദാമ്പത്യത്തില്‍ അല്‍പ്പം മേല്‍കൈ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളും അതില്‍ നിന്നും വ്യത്യസ്തരല്ല. ഭര്‍ത്താവിനേക്കാള്‍ സൗന്ദര്യമുണ്ടെന്ന ബോധ്യം ചിലര്‍ സ്ത്രീകളില്‍ മേല്‍പ്പറഞ്ഞ മേല്‍കൈ അനുഭവഭേദ്യമാക്കും.
Leave a Reply