Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രായത്തെ മറയ്ക്കാൻ
പ്രായത്തെ കുറിച്ച് സത്യം പറയുകയെന്നത് മിക്ക സ്‌ത്രീകള്‍ക്കും അലര്‍ജിയാണ്. പിടിക്കപ്പെടില്ലെന്നറിഞ്ഞാല്‍ അവര്‍ ഒരു അഞ്ചാറ് വയസ്സ് കുറച്ചങ്ങ് പറയും. താന്‍ ചെറുപ്പമാണെന്ന് കാണിക്കാനുളള സ്‌ത്രീയുടെ തത്രപാടിന്റെ ഭാഗമാണീ നുണയെന്ന് കരുതിയാല്‍ മതി.
എന്തെങ്കിലും ഒളിക്കുന്നതിന്
അംഗീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കില്‍ ഇത് ഒളിക്കുന്നതിനായി നമ്മള്‍ നുണ പറയാറുണ്ട്. ഭൂതകാലം അത്ര നല്ലതല്ലായിരുന്നു എങ്കില്‍ ഇത് മറച്ച് വയ്‌ക്കുന്നതിനായി സ്‌ത്രീകള്‍ നുണ പറയാറുണ്ട്.
വിശ്വാസം നേടിയെടുക്കാൻ
പ്രിയപ്പെട്ടവരുടെ വിശ്വാസം നേടിയെടുക്കുന്നത് വരെ ചിലപ്പോള്‍ ചില സ്‌ത്രീകള്‍ മനപ്പൂര്‍വം നുണ പറയാറുണ്ട്. കൂടുതലും നിരുപദ്രവകരമായ നുണകളാണ് ഈ സമയത്ത് പറയുക എന്നും പറയപ്പെടുന്നു. ഉദാഹരണത്തിന് പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷിതരാണന്ന് ഉറപ്പ് വരുത്തുന്നത് വരെ ചില സ്‌ത്രീകള്‍ അവരുടെ നിലവിലെ പ്രണയത്തെ കുറിച്ച് നുണ പറയാറുണ്ട്.
ഭൂതകാലം മറച്ചു വയ്ക്കാൻ
അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകൾ ചെയ്തു പോയിട്ടുണ്ട് എങ്കിൽ, അത് സംബന്ധിച്ച കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്‌ത്രീകള്‍ ചെറിയ നുണ കൾ പറയാറുണ്ട് എന്ന് പറയപ്പെടുന്നു .
നിങ്ങളുടെ നല്ലതിന് വേണ്ടി
ചില കാര്യങ്ങള്‍ അറിയുന്നത് നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല. എല്ലാവരുടെയും നന്മയെ കരുതിയും സ്‌ത്രീകള്‍ നുണ പറയാറുണ്ട്. ഉദാഹരണത്തിന് സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരെ ശല്യപ്പെടുത്തുകയാണെങ്കില്‍ വീട്ടുകാര്‍ വിഷമിച്ചാലോ എന്നു കരുതി ചിലപ്പോള്‍ പറയാതിരിക്കും.
പൂര്‍ണരാണന്ന് തോന്നിക്കാന്‍
ശ്രദ്ധ നേടുന്നതിനും മറ്റുള്ളവരുടെ മുമ്പില്‍ പൂര്‍ണരാണന്ന് തോന്നിപ്പിക്കുന്നതിനും പല സ്‌ത്രീകളും നുണ പറയാറുണ്ട്. ഉദാഹരണത്തിന് മറ്റുള്ളവരുടെ മുമ്പില്‍ സ്വന്തം തൊഴിലിനെ കുറിച്ച് സ്‌ത്രീകള്‍ നുണ പറയാറുണ്ട്. ശ്രദ്ധാകേന്ദ്രമാകുന്നതിനും അവര്‍ നിരവധി നുണ പറയാറുണ്ട്.വിവാഹത്തിന്റെ കാണാപ്പുറങ്ങള്‍
നിങ്ങളെ സ്വാധീനിക്കാനായി
പ്രിയപ്പെട്ട വ്യക്തികളെ കൗശല പൂര്‍വം സ്വാധീനിക്കുന്നതിനായി സ്‌ത്രീകള്‍ നുണ പറയാറുണ്ട്. പ്രിയപ്പെട്ടവർ അവരില നിന്ന് അകന്നു പോകുന്നു എന്ന് തോന്നുമ്പോഴാണ് സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നത്. അതിനായി അവർ മനപ്പൂർവം സാഹചര്യങ്ങൾ സൃഷ്ടിക്കും എന്നാണ് പറയപ്പെടുന്നത് .
Leave a Reply