Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മിക്കയാളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ.ഇതിനുള്ള കാരണങ്ങൾ പലതാണ്. എന്നാൽ ഈ അവസ്ഥ നീണ്ടു നിന്നാൽ അത് ശാരീരികാരോഗ്യത്തെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കും എന്നകാര്യത്തിൽ ഒരു സംശയവും വേണ്ട. ജീവിത ശൈലിയിലുള്ള മാറ്റവും, ചില ശീലങ്ങളും മാറ്റിയാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാനാക്കും .അവ എന്തൊക്കെയാണെന്ന് നോക്കാം….
സ്മാര്‍ട്‌ഫോണ്‍ ഉപയോഗം
ഉറങ്ങാൻ കിടക്കുമ്പോൾ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നത് ഇന്ന് മിക്കവരുടെയും ഒരു ശീലമായി മാറിയിട്ടുണ്ട്. രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തുന്നതില്‍ ഈ ശീലം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സ്മാര്‍ട്‌ഫോണ്‍ മാത്രമല്ല, ലാപ്‌ടോപ്പ്, ഐപാഡ് തുടങ്ങി ഏത് ഇലക്ട്രോണിക് ഉപകരണവും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. അതുകൊണ്ട് ഈ ശീലം ഉപേക്ഷിച്ചാല്‍ രാത്രി ഏറെ നേരം ഉറക്കം വരാതെ ഇരിക്കുന്ന പ്രശ്‌നം ഇല്ലാതാക്കാം.
വ്യായാമക്കുറവ്
ശരീരത്തിന് വ്യായാമങ്ങള്‍ അനിവാര്യമാണ്. ഇവ ഇല്ലാതിരുന്നാല്‍ ഉറക്കക്കൂടുതല്‍ അനുഭവപ്പെടാം. ശാരീരികപ്രവര്‍ത്തനങ്ങളുടെ മന്ദത മൂലം മയക്കവും, ഉറക്കവും അമിതമായി അനുഭവപ്പെടും.
ജോലി സമയം
ക്രമമല്ലാത്ത ജോലി സമയവും, നൈറ്റ് ഷിഫ്റ്റുകളും ഉറക്കത്തിന്റെ സാധാരണമായ രീതിക്ക് തടസം സൃഷ്ടിക്കും. ശരീരത്തിനാവശ്യമായ ഉറക്കം തടസ്സപ്പെടുന്നതിനാല്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് ഉറക്കംതൂങ്ങലും, മന്ദതയും വരാം.അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക.
സ്‌നാക്ക് കഴിക്കുക
രാത്രി ഉറക്കം വരാതെ ഇരിക്കുമ്പോള്‍ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുക എന്ന ശീലം ഇന്ന് മിക്കവരിലുമുണ്ട്. എന്നാൽ എത്രയും വേഗം ഉപേക്ഷിക്കാന്‍ തയ്യാറായിക്കോളൂ. ഇത് ഉറക്കം നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. അതായത്, സ്‌നാക്ക് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ദനഹ പ്രക്രിയ നടക്കില്ല. അത് ഉറക്കകുറവിന് കാരണമാകും.
മദ്യം
മദ്യം ഉറങ്ങാന്‍ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഉറക്കത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇത് സഹായിക്കുമെങ്കിലും രക്തത്തില്‍ ആല്‍ക്കഹോളിന്‍റെ അംശം കുറയുമ്പോള്‍ വീണ്ടും ഉണരാനിടയുണ്ട്. അതിനാല്‍ മദ്യം കഴിക്കാറുള്ളവര്‍ കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്ക് മുമ്പേ അത് കഴിച്ചിരിക്കണം.
പകലുറക്കം
പകല്‍ ചെറിയ ഉറക്കത്തിലേര്‍പ്പെടുന്നത് മൂലം രാത്രിയില്‍ ഉറക്കത്തിന് വിഷമം വരാം. അഥവാ നിങ്ങള്‍ക്ക് പകലുറക്കം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അത് അരമണിക്കൂറില്‍ കവിയാതെ വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി വേണം.
Leave a Reply