Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :കേരളത്തിലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തി.വേനൽ കടുത്തതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളമുള്ളതുകൊണ്ടും വൈദ്യുതി വാങ്ങല്‍കരാറുകള്‍ ഉള്ളതു കൊണ്ടും വൈദ്യുതി നിയന്ത്രണം ഉടൻ വേണ്ടി വരില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കു കൂട്ടൽ.കഴിഞ്ഞ ദിവസം 65.73 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply