Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ, വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റ് റെഡ്മി 5എയുടെ വില വീണ്ടും കുറച്ചു.
ദേശ് കി സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരില്‍ പുറത്തിറക്കിയ റെഡ്മി 5എ ഇപ്പോള്‍ വെറും 3999 രൂപയ്ക്ക് ബിഗ് ബസാര്‍ ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിലവില്‍ 4,999 രൂപ വിലയുള്ള ഹാന്‍ഡ്‌സെറ്റിന് ക്യാഷ്ബാക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇളവുകളും നല്‍കുന്നുണ്ട്.
ജനുവരി 22 മുതല്‍ 28 വരെ ഓഫര്‍ ലഭ്യമാകും. ഷവോമി സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് 5എ. 2 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഈ ഫോണില്‍. മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ദ്ധിപ്പിക്കാം.
മെറ്റല്‍ പോലെയുള്ള മാറ്റ് പ്രതലത്തിലുള്ള ബോഡിയാണ്. എന്നാല്‍ മെറ്റലിനേക്കാള്‍ ഭാരം കുറവാണ്. 137 ഗ്രാം മാത്രമാണ് റെഡ്മി 5 എയുടെ ഭാരം. റെഡ്മി 5 എയുടെ മറ്റൊരു സവിശേഷത ബാറ്ററി ലൈഫാണ്. ഒറ്റ ചാര്‍ജില്‍ എട്ടു ദിവസം വരെ ഫോണ്‍ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
മുന്‍ഗാമിയായ റെഡ്മി 4എയിലേത് പോലെ മിയുഐ 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ഫോണില്‍ പക്ഷേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരേസമയം രണ്ട് സിമ്മുകളും മെമ്മറി കാര്‍ഡും ഉപയോഗിക്കാം.
5 ഇഞ്ച് എച്ച്ഡി (720×1280) ഡിസ്‌പ്ലേയാണ് റെഡ്മി 5 എയ്ക്ക്. 1.4 ജിഗാഹെട്‌സ് ക്വാഡ്-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 3000 എംഎച്ചാണ് ബാറ്ററി. 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഫോണില്‍. മുന്നില്‍ 5 മെഗാപിക്‌സല്‍ ക്യാമറയും.
Leave a Reply