Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ പരിഹസിച്ച് ബംഗ്ലാദേശ് പരസ്യം.അടുത്തിടെ മൂന്ന് ഏകദിന മല്‍സരങ്ങളില്‍ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ പരിഹസിച്ചാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രോതൊം അലോ എന്ന ആക്ഷേപഹാസ്യ മാഗസിനിലാണ് വിവാദ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ ഷോപ്പ് കാരിക്കേച്ചറാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ തുടരെ തുടരെ പവലിയനിലേക്ക് മടക്കിയ മുസ്ഫിസൂര്‍ റഹ്മാന്‍ ഒരു ബ്ലേഡുമായി നില്‍ക്കുകയും, അതിനു താഴെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ തലയില്‍ പകുതി മുടിയുമായി നില്‍ക്കുന്നതുമാണ് പരസ്യം. ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി, ഉപനായകന്‍ വിരാട് കോഹ്ലി, ധവാന്‍, അശ്വിന്‍, ജെഡേജ, രോഹിത് ശര്‍മ, രഹാനെ എന്നീ താരങ്ങളാണ് പരസ്യത്തില്‍ പകുതി മുടിയോട് കൂടി നില്‍ക്കുന്നത്. ‘ഞങ്ങള്‍ ഇത് ഉപയോഗിച്ചു, നിങ്ങളും ഉപയോഗിക്കൂ’ എന്നൊരു അടിക്കുറിപ്പും പരസ്യത്തിനൊപ്പമുണ്ട്. അതേസമയം പരസ്യത്തിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തിന് വിള്ളല്‍ വീഴ്തത്താന്‍ പരസ്യം വഴിയൊരുക്കുമെന്ന് വരെ അഭ്യൂഹങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Leave a Reply