Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: അറ്റ്‌ലസ് ജ്യൂലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രനേയും മകളേയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് .ചെക്ക് കേസില്‍ അറസ്റ്റിലായ ഇദ്ദേഹം ബുര്‍ ദുബായിലെ ഡിറ്റന്‍ഷന്‍ സെന്ററിലും മകള്‍ വനിതാ സെല്ലിലുമാണ് കഴിയുന്നത്. ഇവര്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതായി കാണിച്ച് ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഗസ്ത് 23നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ദുബായിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ മാസം ജ്വല്ലറി ഗ്രൂപ്പ് വ്യാപാരാവശ്യത്തിനായി അഞ്ച് കോടി ദിര്‍ഹം (90 കോടി രൂപ) വായ്പയെടുത്തിരുന്നു. ഇതില്‍ മൂന്ന് കോടി ദിര്‍ഹം വരെ സ്വര്‍ണം വാങ്ങാനായി ഉപയോഗിച്ചുവെന്നായിരുന്നു ഗ്രൂപ്പ് അവകാശപ്പെട്ടത്. എന്നാല്‍ ഷോറൂമുകളിലെ സ്വര്‍ണാഭരണ ശേഖരത്തില്‍ ഗണ്യമായ കുറവുകണ്ട ബാങ്ക് അധികൃതര്‍ കാര്യമന്വേഷിച്ചപ്പോഴാണ് ക്രമക്കേട് നടന്നതായി അറിഞ്ഞത്. വായ്പയെടുത്ത അഞ്ച് കോടി ദിര്‍ഹമും വകമാറ്റിയതായാണ് കരുതുന്നത്.ഗ്രൂപ്പിന്റെ ദുബായ് ഗോള്‍ഡ് സൂക്കിലെ ദൈറ ബ്രാഞ്ചില്‍ കഴിഞ്ഞ ബുധനാഴ്ച്ച ബാങ്ക് അധികൃതര്‍ സന്ദര്‍ശിച്ചപ്പോള്‍ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ഡിസ്‌പ്ലെയില്‍ കാണാനിടയായത്. വലിയ സ്വര്‍ണാഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നിടത്ത് ചെറിയ മാലകളും മോതിരങ്ങളും 18 കാരറ്റിന്റെ കുറച്ച് ഡയമണ്ട് ആഭരണങ്ങളും മാത്രമാണ് ഇപ്പോഴുള്ളത്. വാച്ചുകള്‍ ഉണ്ടെങ്കിലും ഇവ കമ്പനികള്‍ ഡീലര്‍ഷിപ്പില്‍ ഇറക്കിക്കൊടുക്കുന്നവയാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി അറ്റ്‌ലസ് രാമചന്ദ്രനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹം പ്രചരിക്കുന്നുണ്ട്. യുഎഇയിലെ ബാങ്കുകളിലായി ഏതാണ്ട് ആയിരം കോടി രൂപയുടെ ബാധ്യത വരുത്തി മലയാളി ജ്വല്ലറി ഉടമ മുങ്ങിയെന്നായിരുന്നു അഭ്യൂഹം പ്രചരിച്ചത്. ഇദ്ദേഹത്തിന്റെ കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണെന്നും ഇദ്ദേഹത്തെയോ സെക്രട്ടറിയേയോ മൊബൈല്‍ ഓഫീസ് നമ്പരുകളില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.അറ്റ്‌ലസ് ഗ്രൂപ്പിനു കീഴില്‍ യുഎഇ, കുവൈത്ത്, സൗദി, ബഹ്‌റൈന്‍ എന്നിവടങ്ങളില്‍ 48 ഓളം ജ്വല്ലറികളും ഒമാനിലും യുഎഇയിലും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. യുഎഇ ആസ്ഥാനമായ ഗ്രൂപ്പിന് അവിടെ മാത്രം 12 ജ്വല്ലറി ഷോപ്പുകളുണ്ട്. ഇതില്‍ വിവിധ ജ്വല്ലറികള്‍ പൂട്ടുന്നതായി കാണിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ദെയ്‌റ, കറാമ, ബുര്‍ ദുബായ് ബ്രാഞ്ചുകളില്‍ വളരെ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് പ്രദര്‍ശപ്പിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂര്‍ധന്യത്തിലായതോടെ വിതരണക്കാര്‍ സ്വര്‍ണം നല്‍കാന്‍ മടിക്കുന്നുണ്ട്. പല ഷോപ്പുകളും വിതരണക്കാര്‍ക്ക് സ്വര്‍ണം തിരിച്ചു നല്‍കിയിരിക്കയാണ്. ഇതാണ് പ്രദര്‍ശനത്തില്‍ സ്വര്‍ണം കുറയാന്‍ കാരണം.യുഎഇയിലും ഇന്ത്യയിലുമായി 620 ദശലക്ഷം ദിര്‍ഹമാണ് അറ്റ്‌ലസ് ഗ്രൂപ്പ് ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. ഏതാണ്ട് ആയിരം കോടിയിലേറെ വരുമിത്.ചെക്കു മടങ്ങിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ് എങ്കിലും ബാങ്കുകളുടെ ബാധ്യത തീര്‍ക്കാതെ അറ്റ്‌ലസ് രാമചന്ദ്രന് യുഎഇ വിടാനാകില്ലെന്നൊണ് വിവരം.
Leave a Reply