Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങള്‍ക്ക് ജീവിതത്തില്‍ ഇത് വരെ എത്രപേരോട് പ്രണയം തോന്നിയിട്ടുണ്ട്? പറഞ്ഞതും പറയാത്തതും ഒറ്റകാഴ്ച്ചയില്‍ തന്നെ അവള്‍ എന്റെയാണ് അല്ലെങ്കില്‍ അവന്‍ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് മനസില്‍ തോന്നിയ നിമിഷങ്ങള്‍ എത്ര തവണ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇടക്കിടെ പ്രണയത്തില്‍ വീണ് പോകുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ. കാരണം ഗവേഷകര്‍ പറയുന്നതനുസരിച്ച് ഒരു മനുഷ്യന്‍ ജീവിതകാലത്തില്‍ ശരാശരി രണ്ടു തവണയാണ് ആത്മാര്‍ത്ഥമായി പ്രണയിക്കുന്നത്.
സീമെന്‍സ് ഫെസ്റ്റിവല്‍ ലൈറ്റ്‌സ്് സംഘടപ്പിച്ച സര്‍വേയില്‍ 2000 സ്ത്രീ പുരുഷന്മാരുടെ പ്രണയ ചരിത്രം പരിശോധിച്ചതില്‍ നിന്ന് അവര്‍ ശരാശരി രണ്ട് പ്രാവശ്യം ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടുണ്ടെന്ന് പറയുന്നു.
ഇതില്‍ ഏഴില്‍ ഒരാള്‍ വീതം പ്രണയം വിവാഹത്തിലേക്കെത്തണമെന്ന ലക്ഷ്യത്തില്‍ പ്രണയിക്കുന്നവരല്ല. 73 ശതമാനം ആള്‍ക്കാര്‍ ആദ്യപ്രണയം നഷ്ടപ്പെട്ടതിന് ശേഷം രണ്ടാമത് വന്ന ആളെ പ്രണയിച്ചവരാണ്.
17 ശതമാനം പേര്‍ വിവാഹജീവിതം ആരംഭിച്ചതിന് ശേഷമാണ് യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്തിയതെന്നും പറയുന്നു. അപ്പോഴേക്കും സമയം ഒരുപാട് കഴിഞ്ഞു പോയിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചു.
എന്നാല്‍ പുതിയ കാലത്തെ ബന്ധങ്ങള്‍ക്ക് ആയുസ് വളരെ കുറവായതിനാല്‍ ഒരാള്‍ക്ക് 4 തവണ വരെ പ്രണയം ഉണ്ടായേക്കാമെന്നാണ് നോര്‍ത്ത് ഒപേറായിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നത്.
എന്നാല്‍ അമേരിക്കയിലെ ഹാമില്‍ട്ടണ്‍ കോളേജില്‍ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഒരു ശരാശരി മനുഷ്യന്‍ പ്രണയത്തില്‍ വീഴുന്നത് അവരുടെ നാലാമത്തെ കണ്ടുമുട്ടലില്‍ ആണെന്നാണ്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നതിലൊന്നും വിശ്വസിക്കേണ്ടെന്നാണ് ഇവര്‍ പറയുന്നത്.
Leave a Reply