Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:27 pm

Menu

Published on August 23, 2014 at 12:33 pm

അടുത്ത വർഷം മുതൽ റിസർവ് ബാങ്ക് പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കും

reserve-bank-of-india-to-launch-plastic-notes-next-year

മുംബൈ: ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത വര്‍ഷത്തോടെ പ്ലാസ്‌റ്റിക്‌ നോട്ടുകള്‍ ഇന്ത്യയിൽ കൊണ്ടുവരാൻ റിസർവ് ബാങ്ക് പദ്ധതിയിടുന്നു.റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചതാണ്‌ ഇക്കാര്യം. കള്ളനോട്ടുകള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ്​ റിസര്‍വ്​ ബാങ്കിന്‍റെ പുതിയ നീക്കം.പെട്ടെന്ന് നശിച്ചുപോകാത്തതും കള്ള നോട്ടിനെതിരെ മികച്ച പ്രതിരോധം തീര്‍ക്കുന്നതുമെന്ന നിലക്കാണ്​ റിസര്‍വ്​ ബാങ്ക് പ്ലാസ്റ്റിക്​ നോട്ടുകളെക്കുറിച്ച് ആലോചിക്കുന്നത്​. പേപ്പര്‍ നോട്ടുകള്‍ക്ക്‌ പകരം പ്ലാസ്‌റ്റിക്ക്‌ നോട്ടുകള്‍ അവതരിപ്പിക്കുന്നതിലൂടെ നോട്ടിന്റെ ആയുസ്‌ കൂട്ടാന്‍ സഹായകരമാകുമെന്നും റിസര്‍വ്‌ ബാങ്ക്‌ അധികൃതര്‍ കരുതുന്നു. നിലവില്‍ അഞ്ച്‌ ഇന്ത്യന്‍ നഗരങ്ങളില്‍ പ്ലാസ്‌റ്റിക്‌ നോട്ട്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ പുറത്തിറക്കിയിട്ടുണ്ട്‌. കൊച്ചി, മൈസൂര്‍, ജെയ്‌പ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നിവടങ്ങളിലാണ്‌ പ്ലാസ്‌റ്റിക നോട്ടുകള്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്‌.ആദ്യ ഘട്ടത്തില്‍ അഞ്ച്‌, പത്ത്‌, ഇരുപത്‌ രൂപാ നോട്ടുകളാകും പ്ലാസ്‌റ്റിക്കില്‍ പുറത്തിറക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33