Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫിസിന് നേരെ ബോംബാക്രമണം.ഉദ്യോഗസ്ഥരുൾപ്പടെ ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ പരിക്കേറ്റ വില്ലേജ് അസിസ്റ്റന്‍റ് വേണുഗോപാലിന്‍റെ നില ഗുരുതരമാണ്. ഫയലുകളും രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. രാവിലെ 11മണിയോടെയാണ് സംഭവം.ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കൊണ്ടുവന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലെ ഡോക്ടർക്ക് ബോധക്ഷയമുണ്ടായി. വില്ലേജ് ഓഫിസ് ജീവനക്കാർക്ക് പുറമെ കരമടക്കാൻ വന്നവർക്കും പരിക്കേറ്റു. ബോംബേറിന്‍റെ കാരണം അറിവായിട്ടില്ല.
Leave a Reply