Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ടാമൃഗ വേട്ട കാരണം 2020 ഓടെ കണ്ടാമൃഗങ്ങള്‍ ലോകത്ത് നിന്നും നാമാവശേഷമാകുമെന്ന് വിദഗ്ധരുടെ അഭിപ്രായം.സൗത്ത് ആഫ്രിക്കയില്‍ ഇത് തടയാന്‍ പുതിയൊരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് വേട്ട തടയാന്‍ കണ്ടാമൃഗത്തിന്റെ കൊമ്പിനുള്ളിലും ക്യാമറ പിടിപ്പിച്ചിരിക്കുന്നു.
കൂടാതെ ജിപിഎസ്, ഹൃദയമിടിപ്പ് പരിശോധിക്കുന്ന ഉപകരണം തുടങ്ങിയവയുള്ള കോളറും ഉണ്ട്. ഇത്തരത്തില്‍ ക്യാമറ പിടിപ്പിക്കുവന്ന സംവിധാനം മറ്റുള്ള വേട്ടയാടപ്പെടുന്ന മൃഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. ഡോ പോള്‍ ഒ ഡോനോക് ആണ് പ്രൊട്ടക്ട് റാപ്പിഡ്(റിയല്‍ ടൈം ആന്റി പോച്ചിംഗ് ഇന്റലിജന്‍സ് ഡിവൈസ്) എന്ന ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്.
Leave a Reply