Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംവിധായകനും ഭർത്താവുമായ ആഷിക്ക് അബുവിനെ ഫേസ്ബുക്കില്‍ പരിഹസിച്ച ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടി റിമ കല്ലിങ്കല്‍. മദര്‍ തെരേസയ്‌ക്കെതിരെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് നടത്തിയ വിവാദപ്രസ്താവനയോട് അനുബന്ധിച്ച് റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെ റിമയെ പിന്തുണച്ചും എതിര്‍ത്തും നിരവധി കമന്റുകള്‍ വന്നു. ഇതിലൊരാളാണ് റിമയെ കളിയാക്കി ‘കൊക്കെയ്ന്‍ ഉണ്ടോ ആഷിക്കേ,,, ഒരു കഞ്ചാവ് എടുക്കാന്‍,,,, എന്ന് കമന്റ് ചെയ്തത്. ചോദ്യത്തിന് ഉടന്‍ തന്നെ റിമ ഉഗ്രൻ മറുപടിയും നല്‍കി. ‘കൊക്കെയ്‌നും ഇല്ല കഞ്ചാവും ഇല്ല ! നിങ്ങളുടെ കൈയ്യില്‍ കുറച്ച് കോമണ്‍സെന്‍സ് ഉണ്ടാകുവോ? അത്യാവശ്യം ഇപ്പോ അതാ ..!ഇതിന് മാത്രമല്ല റിമയുടെ പോസ്റ്റിന് താഴെ വരുന്ന മിക്ക ചോദ്യങ്ങള്‍ക്കും റിമ മറുപടി നല്‍കുന്നുണ്ട്. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശനത്തിനെ വിമര്‍ശിച്ച് മോഹന്‍ ഭഗതിനെ തോളില്‍കിടത്തിയ മദര്‍തെരേസയുടെ കാര്‍ട്ടൂണാണ് റിമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
–
–
–
Leave a Reply