Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടി റിമ കല്ലിങ്കല്‍.രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ല. ഇതുസംബന്ധിച്ച് ചില സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും റിമ പറഞ്ഞു.എറണാകുളം ലോക്‌സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി റിമാ കല്ലിംഗലിനെ മത്സരിപ്പിക്കാന്‍ സി പി എം നീക്കമെന്ന് ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.പി രാജീവ് എം.പിയുമായി റിമക്കും ആഷിഖിനുമുള്ള സൗഹൃദമാണ് ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് പിന്നിലെന്നാണ് കരുതുന്നത്. ഇവരുടെ വിവാഹചടങ്ങിലും പി രാജീവ് പങ്കെടുത്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് റിമയുടെ മറുപടിയോടെ അവസാനമായിരിക്കുകയാണ്.
Leave a Reply