Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി:ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ ഒരു യൂടൂബ് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 31 പേര്‍ മരിച്ചതായി സൈന്യം അറിയിച്ചു. ഇതേതുടര്‍ന്ന് ദ്രുതകര്‍മസേനയടക്കം 28 കമ്പനി സുരക്ഷാ സൈനികരെ ജില്ലയില്‍ വിന്യസിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മുസഫര്‍ നഗര്‍ ടൗണ്‍ ശാന്തമാണെങ്കിലും ചുറ്റുമുള്ള ഗ്രാമങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. സൈന്യം ഇറങ്ങിയിട്ടും സംഘര്‍ഷ മേഖലയില്‍ ജനങ്ങള്‍ ഭീതിയിലാണ്.സംഘര്‍ഷം മീറത്തിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കര്‍ഫ്യൂ തുടരുന്ന സംഘര്‍ഷ മേഖലയിലെ ഗ്രാമങ്ങളില്‍നിന്ന് ന്യൂനപക്ഷം കൂട്ടത്തോടെ പലായനം ചെയ്തു തുടങ്ങി. ചിലര്‍ പൊലീസ് സ്റ്റേഷനുകളില്‍ അഭയം തേടിയപ്പോള്‍ മറ്റുചിലര്‍ സമീപ ഗ്രാമങ്ങളിലേക്ക് മാറി.സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതിനിടെ, മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ചു. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി കലാപം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ സഹായവും വാഗ്ദാനം ചെയ്തു.
പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാന്‍ കടുത്ത നടപടി സ്വീകരിക്കാനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മുലായം നിര്‍ദേശിച്ചു. തുടര്‍ന്ന് കലാപ മേഖലയിലെ ചില മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരെ സ്ഥലം മാറ്റി. ദല്‍ഹിയില്‍ നിന്ന് മുസഫര്‍ നഗറിലേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കളെ യു.പി പൊലീസ് തടഞ്ഞു. രവിശങ്കര്‍ പ്രസാദ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഗാസിയാബാദില്‍ തടഞ്ഞ് തിരിച്ചയച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനകം 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Leave a Reply