Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ഉത്തർപ്രദേശിലെ മൈൻപുരിയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം തല്ലിചതച്ചു.ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.സംഘര്‍ഷത്തില്‍ നാട്ടുകാര്‍ പൊലീസ് ജീപ്പും നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. ആഗ്രയിൽ നിന്ന് നൂറുകിലോമീറ്റർ അകലെയുള്ള മൈൻപുരിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.ആഗ്രയിൽ നിന്ന് നൂറുകിലോമീറ്റർ അകലെയുള്ള മൈൻപുരിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.ഇവരിൽ രണ്ടുപേരെ ജനക്കൂട്ടം പിടികൂടുകയും മറ്റു രണ്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു. പിടികൂടിയ റഫഖ്, ലാല എന്നീ യുവാക്കളെയാണ് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.എന്നാൽ അതു ചത്ത പശുവായിരുന്നെന്നും തൊലിയുരിച്ചെടുക്കാൻ പശുവിന്റെ ഉടമ അനുവദിച്ചതിനെ തുടർന്നാണ് യുവാക്കൾ അതിന് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഈ വിശദീകരണത്തിൽ തൃപ്തരാകാത്ത ജനക്കൂട്ടം വീണ്ടും സംഘടിച്ചെത്തുകയായിരുന്നു. പശുവിനെ കൊന്നവരെ നിയമപരമായി ശിക്ഷിക്കണമെന്ന് ജനക്കൂട്ടം ആവശ്യപ്പെട്ടു. വെറും ആരോപണത്തിന്റെ പേരിൽ അവരെ ശിക്ഷിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് നേരെയും ആക്രമം നടത്തി.സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
Leave a Reply