Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:29 pm

Menu

Published on June 22, 2016 at 10:19 am

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; യുവതി വഴിയരികില്‍ കുഞ്ഞിന് ജന്‍മം നല്‍കി

riots-victim-denied-entry-by-hospital-gives-birth-on-road

മുസഫര്‍നഗര്‍: ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നൽകി.. മുസഫര്‍നഗര്‍ കലാപത്തെത്തുടര്‍ന്ന് നാടുവിടേണ്ടിവന്ന മുപ്പത്തിയഞ്ചുകാരിയാണ് വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്ന തിയ്യതി മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു. തിയ്യതിയായില്ലെന്ന് പറഞ്ഞാണ് യുവതിക്കും ഭര്‍ത്താവിനും ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അവര്‍ വഴിവക്കില്‍ വെച്ച് കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. കലാപത്തെ തുടര്‍ന്ന് സ്വന്തം ഗ്രാമമായ ഫുഗണയില്‍ നിന്ന് നാടുവിടേണ്ടി വന്ന ഇവരെ ഇപ്പോള്‍ കന്ധ്‌ല നഗരത്തിലാണ് പുനരധിവസിപ്പിച്ചിരിക്കുന്നത്.സംഭവത്തെ കുറിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News