Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അഞ്ചു മാസത്തെ ഇടവേളക്ക് ശേഷം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന.വാണിജ്യ വ്യവസായ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണിലെ പണപ്പെരുപ്പനിരക്ക് 4.86 ശതമാനമാണ്. മേയില്‍ പണപ്പെരുപ്പം 4.70 എന്ന നിലയില്‍ എത്തിയിരുന്നു. ഇതോടെ ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുന്ന വായ്പാനയ അവലോകനത്തില്‍ പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കില്ലന്നാണ് സൂചന.കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 7.58 ശതമാനമായിരുന്നു മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
Leave a Reply