Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:46 am

Menu

Published on October 14, 2015 at 4:28 pm

നിങ്ങൾക്ക് വറുത്തതും പൊരിച്ചതും ഇഷ്ടമാണോ? എങ്കിൽ അല്‍ഷിമേഴ്‌സിനെ ഭയക്കണം

roasted-and-fried-food-causes-alzheimers

വറുത്തതും പൊരിച്ചതുമായ ഇറച്ചി കഴിക്കുന്നത് അല്‍ഷിമേഴ്‌സിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. കൂടിയ ചൂടില്‍ വേവിച്ചെടുത്ത ആഹാരങ്ങള്‍ അല്‍ഷിമേഴ്‌സിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ആഹാരങ്ങള്‍ വലിയ ചൂടില്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പഞ്ചസാരയും പ്രോട്ടീനും മറ്റു സൂക്ഷ്മാണുക്കളും ചേര്‍ന്നുണ്ടാകുന്ന അഡ്വാന്‍സ്ഡ് ഗ്ലൈക്കോണ്‍ എന്‍ഡ് പ്രൊഡക്റ്റ് (എ.ജി.ഇ) പലരീതിയിലുമുള്ള അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം കണ്ടെത്തുന്നു. ഇത് അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ഘടകങ്ങളെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലെ ആഹാരങ്ങളിലെ എ.ജി.ഇ യുടെ സാന്നിധ്യം എങ്ങനെയാണെന്ന നിരീക്ഷണത്തിലൂടെയും. ആഹാരരീതികളും അല്‍ഷിമേഴ്‌സും തമ്മിലുള്ള ബന്ധന്തമെന്ന പഠനത്തിലൂടെയുമാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലെത്തിച്ചേര്‍ന്നത്. ഇതിനായി 549 ഓളം ആഹാരങ്ങളാണ് ഗവേഷകര്‍ വിവിധ രീതികളില്‍ തയ്യാറാക്കുകയും അവയിലെ എ.ജി.ഇ സാന്നിധ്യവും പരിശോധിച്ചത്.

ഇറച്ചിയിലാണ് ഏറ്റവും കൂടുതല്‍ എ.ജി.ഇ അടങ്ങിയിട്ടുള്ളതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പച്ചക്കറി എണ്ണകളും, വെണ്ണയും, മത്സ്യവുമൊക്കെയാണ് എ.ജി.ഇയുടെ കാര്യത്തില്‍ തൊട്ടുപിന്നില്‍. ധാന്യങ്ങള്‍, മുട്ട, പഴം, പാല്‍, വിത്തുകള്‍, പച്ചക്കറികള്‍ തുടങ്ങിയ ആഹാരങ്ങളിലാണ് എ.ജി.ഇയുടെ അളവ് കുറവുള്ളത്. കാരണം ഇവ പലപ്പോഴും ചെറിയ ചൂടിലാണ് പാകം ചെയ്‌തെടുക്കുക.
ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സ് ഡിസീസില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News