Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:48 pm

Menu

Published on November 14, 2014 at 11:10 am

ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍ രോഹിത് ശർമ്മയ്ക്ക്

rohit-sharma-holds-the-record-of-highest-individual-score-in-one-day-cricket

കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍ ഇനി രോഹിത് ശർമ്മയ്ക്ക്. ശ്രീലങ്കയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന ഏകദിന മത്സരത്തില്‍ രോഹിത്‌ ശര്‍മ്മ 264 റണ്‍സ്‌ അടുച്ചുകൂട്ടിയാണ്‌ രണ്ടാം ഏകദിന ഇരട്ട സെഞ്ചുറി നേടിയത്‌. 173 പന്തില്‍ 264 കുറിച്ച രോഹിതിന്റെ ബാറ്റിംഗ്‌ വെടിക്കെട്ടില്‍ തകര്‍ന്നുവീണത്‌ എതിരാളികളായ ശ്രീലങ്കയ്‌ക്കൊപ്പം നിരവധി റെക്കോഡുകളുമാണ്‌. ഇന്ത്യയുടെ അഞ്ചിന്‌ 404 എന്ന സ്‌കോറിനു മറുപടി പറഞ്ഞ ലങ്ക 43.1 ഓവിറില്‍ 251 റണ്‍സിന്‌ ഓള്‍ ഔട്ടാവുകയായിരുന്നു. 219 റണ്‍സുമായി ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറിനുടമയായ വീരേന്ദര്‍ സേവാഗിനെയാണ്‌ രോഹിത്‌ ശര്‍മ്മ ഇതോടെ മറികടന്നത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 200 റണ്‍സെടുത്ത സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്‌ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയയാൾ. കഴിഞ്ഞ വർഷം ബാംഗ്ലൂരിലായിരുന്നു രോഹിത് ശർമ്മയുടെ ആദ്യ ഇരട്ടസെഞ്ചുറി .

Loading...

Leave a Reply

Your email address will not be published.

More News