Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ഇന്ത്യൻതാരം രോഹിത് ശർമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. രോഹിതിന്‍റെ മാനെജർ റിതിക സജേദാണ് രോഹിതിന്‍റെ വധു. മുംബൈയിലെ ബോർവാലി സ്പോർസ് കോംപ്ലെക്സിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ രോഹിത് പോസ്റ്റ് ചെയ്തിട്ടുണ്ട്.സുഹൃത്തായ റിതിക സജ്‌ദേശിനെ വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം രോഹിത് തന്നെ നേരത്തെ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. അതുകൊണ്ട് തന്നെ വധുവിന്റെ കാര്യത്തില്‍ സസ്‌പെന്‍സൊന്നും ഉണ്ടായില്ല. 28 കാരി റിതിക സജ്‌ദേശ് സ്‌പോര്‍ട്‌സ് മാനേജരാണ്. വിവാഹവാര്‍ത്ത പരസ്യമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മയുടെ കളി കാണാനായി റിതിക ഐ പി എല്‍ മത്സരവേദികളിലും എത്തിയിരുന്നു.
Leave a Reply