Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 8:56 pm

Menu

Published on November 13, 2014 at 11:12 am

റോജി റോയ് മരണത്തിൽ ദുരൂഹതകൾ മാത്രം ബാക്കി…..!!!

roji-roys-death-allegation-against-kims-hospital

പുത്തൂർ : ദുരൂഹതകൾ ബാക്കി നിർത്തി റോജി റോയ് എന്ന പത്തൊൻപതുകാരി ഓർമ്മയിലേക്ക് മറഞ്ഞപ്പോൾ തങ്ങളുടെ സങ്കടം ഒന്ന് പറഞ്ഞു തീർക്കാൻ പോലുമാവാതെ ഉള്ളിൽ തീക്കനൽ പോലെ എല്ലാം കൊണ്ട് നടന്നു വിഷമിക്കുകയാണ് മാതാപിതാക്കൾ. സംസാര ശേഷിയും, കേള്‍വിശക്തിയുമില്ലാത്ത റോയ് ജോർജ് സജിത ദമ്പതികളുടെ പുത്രിയായ റോജി തിരുവനന്തപുരം കിംസ് ആശുപത്രിയുടെ നഴ്സിംഗ് കോളേജിലെ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നെന്നും റോജി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ പക്ഷം. അന്വേഷണ ചുമതലയുള്ള പൊലീസും അത് വ്യക്തമാക്കി. റാഗിംഗ് സംബന്ധിച്ച പ്രശ്നങ്ങളാണ് റോജിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്.

മരണ ദിവസമായ വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക്  റോജി നല്ലിലയിലെ തന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. അപ്പോൾ അപ്പച്ചൻ റോയി ജോർജ്ജും അമ്മച്ചി സജിതയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ലാത്തതിനാൽ ഫോണെടുത്തില്ല. റോജിയുടെ സഹോദരൻ റോബിയാണ് സംസാരിച്ച് വിവരം കൈമാറാറ്. അതിനാൽ റോജി പിന്നീട് തൊട്ടടുത്തു തന്നെ ഉള്ള അപ്പച്ചന്റെ സഹോദരന്റെ വീട്ടിലേക്ക് വിളിക്കുകയും കാര്യങ്ങൾ വീട്ടിലെ വിവരം ചോദിച്ച് അറിയുകയും പിന്നെ വല്യമ്മച്ചിയും അമ്മച്ചിയും കോളേജിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ കാര്യങ്ങൾ ഒന്നും പറഞ്ഞതുമില്ല. വിവരം അറിഞ്ഞ ഉടനെ തന്നെ സജിതയും വല്യമ്മച്ചി ശോശാമ്മയും കോളേജിലീക്ക് പുറപ്പെടുകയും ചെയ്തു. പാതിവഴിയിലെത്തിയപ്പോൾ കോളേജിൽ നിന്ന് ശോശാമ്മയുടെ ഫോണിൽ വിളിച്ച് എവിടെ എത്തിയെന്നു തിരക്കി.

പിന്നെ വൈകിട്ടോടെയാണ് റോജി മരിച്ചുവെന്ന വാർത്ത വീട്ടുകാർ അറിഞ്ഞത്. ഉച്ചയ്ക്ക് 12 മണിയോടെ റോജിയെ കോളേജിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീഴ്ച്ചയിൽ തന്നെ മരണം സംഭവിച്ചിട്ടും കോളേജ് അധികൃതർ വിവരം അറിയിച്ചത് മരണം സംഭവിച്ച് 6 മണിക്കൂർ കഴിഞ്ഞാണെന്നത് സംശയ ജനകമായ ഒരു കാര്യമാണ്. കോളേജിലെ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തതിന് പ്രിൻസിപ്പൽ ചോദ്യം ചെയ്തതിൽ മനംനൊന്ത് റോജി  ആശുപത്രിയുടെ പത്താംനിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് കോളേജ് അധികൃതരിൽ നിന്നു ലഭിച്ച വിവരം. മരണ കാരണം ഇതെല്ലാം ആണെന്ന് കോളേജ് അധികൃതർ ആവർത്തിച്ച് പറയുമ്പോളും ഒന്നും പൂർണമായി വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീടുക്കാർ. തങ്ങളുടെ വീട്ടിലെ അവസ്ഥ അറിയുന്ന തങ്ങളുടെ പൊന്നുമോൾ ഒരിക്കലും ആത്മഹത്യയെ കുറിച്ചു ചിന്തിക്കില്ലെന്നാണ് വീട്ടുകാരുടെ പക്ഷം.

റോജിക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമായി അറിയില്ലെങ്കിലും കോളേജ് അധികൃതർ പറഞ്ഞ കാര്യങ്ങൾ അപ്പാടെ വിശ്വസിക്കാൻ റോജിയെ അടുത്തറിയുന്ന ബന്ധുക്കൾക്ക് ഒന്നും തന്നെ സാധ്യമല്ല…. ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇത് സംബന്ധിച്ച പരാതി നൽകുവാനാണ് ബന്ധുക്കളുടെ തീരുമാനം.  സത്യം പുറത്തു കൊണ്ടുവരാൻ ഉള്ള ശക്തമായ പ്രധിഷേധം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകുമ്പോൾ ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട്…. റോജി റോയ് ആത്മഹത്യ ചെയ്തതോ അതോ കൊന്നതോ…..???

സോഷ്യൽ മീഡിയയിൽ ഈയിടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന പോസ്റ്റിൽ ചർച്ച ചെയ്യപ്പെടുന്ന ചില ചോദ്യങ്ങൾ ചുവടെ കൊടുക്കുന്നു;
ചില സംശയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് നിഗൂഢതയിലേക്കാണ്

1 ) മറ്റ് കുട്ടികള്‍ നിരന്തരം റോജിയെ റാഗിങ്ങിന് ഇരയാക്കിയതു സംബന്ധിച്ച് റോജിയും മറ്റു കുട്ടികളും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ലെ എന്ത് കൊണ്ട് ?

2 ) ആശുപത്രിയിലെ വാര്‍ഡനടക്കം റാഗ് ചെയ്തിരുന്നതായി റോജി കൂട്ടുകാരോട് പരാതി പറഞ്ഞിട്ടുണ്ട്. റോജിയുടെ മരണത്തിനുശേഷം മാനേജ്മെന്റ് മറ്റു കുട്ടികളില്‍നിന്നു പരാതി എഴുതിവാങ്ങി , അത് എന്തിന് ?

3 ) സംഭവദിവസം ക്ലാസില്ലാതിരുന്നിട്ടും റോജിയെ വിളിച്ചുവരുത്തി മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായി എന്തിന് വേണ്ടി ?

4 )ബന്ധുക്കളുടെ അനുമതിയില്ലാതെ തിടുക്കത്തില്‍ മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത് എന്തിനാണ് ?

5 ) വ്യാഴാഴ്ച രാവിലെ റോജി വീട്ടിലേക്ക് വിളിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തൊട്ടടുത്തു താമസക്കാരനായ അപ്പച്ചന്റെ സഹോദരന്റെ വീട്ടിലേക്കാണ് വിളിച്ചത്. രാവിലെ പതിനൊന്നു മണിക്ക് ബന്ധുക്കളുമായി സന്തോഷത്തോടെ സംസാരിച്ച റോജി വല്യമ്മച്ചിയും അമ്മച്ചിയും കോളേജിലേക്ക് വരണമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. ഇതിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി , അത്രയും സന്തോഷത്തോടെ സംസാരിച്ച ഒരു കുട്ടി ഒരുമണിക്കൂര്‍ കഴിഞ്ഞു ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ വിശ്വസിക്കണോ ?

റോജി റോയ് മരണ കാരണം പുറത്തു കൊണ്ടുവരാൻ സർക്കാർ മുതിരുന്ന വരെ ആ സോഷ്യൽ മീഡിയ യുദ്ധം തുടരുമെന്നാണ് ഇവരുടെ പക്ഷം….!!!

Loading...

Leave a Reply

Your email address will not be published.

More News