Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റൊമാനിയ: ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു. റൊമാനിയക്കാരിയായ അന്ന ഉര്‍സു എന്ന 18 കാരിയാണ് മരിച്ചത്. കൂട്ടുകാരിക്കൊപ്പം ട്രെയിനിനു മുകളിൽ കയറി സെൽഫി പകർത്തുന്നതിനിടെയായിരുന്നു അപകടം.സെല്‍ഫി ഭ്രമമുള്ള അന്ന കൂട്ടുകാരിക്കൊപ്പം ട്രെയിനിനു മുകളില്‍ കയറി സെല്‍ഫി പകര്‍ത്തുകയായിരുന്നു. ട്രെയിനിനു മുകളിലൂടെ പോവുന്ന 27000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍ ശ്രദ്ധിക്കാതിരുന്ന അന്നക്ക് ശക്തിയായ വൈദ്യുതാഘാതമേറ്റു. തൊട്ടടുത്തുള്ള കൂട്ടുകാരിക്കും ഷോക്കേറ്റുവെങ്കിലും അവര്‍ പരിക്കുകളോടെ രക്ഷപെട്ടു.എന്നാല്‍, അന്നയുടെ ശരീരം കത്തിക്കരിഞ്ഞു. ഇവര്‍ ട്രെയിനിനു മുകളില്‍ കയറിയത് കണ്ട ഒരു വഴിയാത്രക്കാരന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പെണ്‍കുട്ടികള്‍ അത് ശ്രദ്ധിച്ചില്ല. അപകടം ഉണ്ടായ ഉടന്‍ തന്നെ ഇയാള്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ അന്നയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Leave a Reply