Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിവിന്‍ പോളി നായകനായ പുതിയ തമിഴ് ചിത്രം റിച്ചിയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ മലക്കം മറിച്ചില്‍.
റിച്ചിയെ വിമര്‍ശിക്കുന്നതാണെന്ന് പറയപ്പെടുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘ ഉളിദവരു കണ്ടന്തേ ‘ എന്ന ചിത്രത്തെ പ്രകീര്‍ത്തിച്ചുള്ളതാണെന്നും ഇംഗ്ലീഷിലുള്ള പോസ്റ്റ് പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന പാളിച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് രൂപേഷിന്റെ പുതിയ വാദം.
മൂന്ന് വര്‍ഷം മുമ്പിറങ്ങിയ സിനിമയെ പ്രശംസിക്കാന്‍ റിച്ചി റിലീസ് ആയ ദിവസം തന്നെ തിരെഞ്ഞെടുത്തതിനെ ചോദ്യം ചെയ്യുമ്പോഴും താന്‍ റിച്ചിയെ ഉദ്ദേശിച്ചല്ല ഇതൊന്നും ചെയ്തതെന്ന പുതിയ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രൂപേഷ്.
തന്റെ പോസ്റ്റിനെ കുറിച്ച് രൂപേഷ് പറയുന്നത് ഇങ്ങനെ; രക്ഷിത് ഷെട്ടി, ഞാന്‍ കഷ്ടപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ എനിക്ക് നിങ്ങളെ പേര്‍സണലായി അറിയാം. അതുകൂടാതെ , അഭിനേതാവ്, തിരകഥാകൃത്, സംവിധായകന്‍ എന്നി നിലയ്ക്കും എന്നെ ഇദ്ദേഹം ഒരുപാട് സ്വാധീനിച്ചു ..’ ഉളിദവരു കണ്ടന്തേ ‘ എന്നത് ഒരു നല്ല വര്‍ക്ക് തന്നെയാണ്.
ഉളിദവരു കണ്ടന്തേ ഒരു സുപ്പീരിയര്‍ ആര്‍ട്ട് വര്‍ക്കാണ് … അങ്ങനെ ഒരു സിനിമ കന്നടയില്‍ വന്നതുകൊണ്ടായിരിക്കണം ചിലപ്പോള്‍ കന്നഡ ഫിലിം ഇന്‍ഡസ്ട്രിയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്.
ഉളിദവരു കണ്ടന്തേ ഒരു മാസ്റ്റര്‍പീസ് ആണ് ..അതിന് എന്തുകൊണ്ട് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ല എന്നൊരു വിഷമത്തില്‍ ആണ് ഞാന്‍ ഇന്നും ഉള്ളത്. അന്ന് ഇറങ്ങിയ സമയത്ത് ഈ ചിത്രം വിജയമായില്ല. പക്ഷേ ഇന്ന് മറ്റ് പല ഇന്‍ഡസ്ട്രിയിലെ ആളുകളും ഈ സിനിമയെ അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഒരു കള്‍ട്ട് സിനിമയാണെന്ന പേരുകിട്ടിയിരിക്കുന്നു.
ബാക്കിയുള്ളവരുടെ ശ്രദ്ധയ്ക്ക്, എന്റെയൊരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ സിനിമയെ …പ്രശംസിക്കുകയാണ് അത് പണ്ട് നടന്ന കാര്യത്തെക്കുറിച്ചാണ്. ഇപ്പോള്‍ ഇറങ്ങിയ സിനിമയെക്കുറിച്ചില്ല. എനിക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് ആര്‍ക്കെങ്കിലും മനസ്സിലാക്കാന്‍ സാധിക്കുമെങ്കില്‍ മനസ്സിലാക്കൂ, ഇതാണ് ഞാന്‍ മുമ്പ് കുറിച്ച കുറിപ്പിന്റെ മലയാള വിവര്‍ത്തനം.
നേരത്തെ നിവിന്‍ പോളി ചിത്രത്തിനെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തിയ രൂപേഷ് പീതാംബരനെ വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആലോചനയുണ്ടായിരുന്നു. സിനിമയുടെ റിലീസ് ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകളിട്ടതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിലക്കാനുള്ള ആലോചന വന്നത്.
രൂപേഷിന്റെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത്തരം പ്രവണത സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയാണെന്നും നിര്‍മാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇതേ പോസ്റ്റ് ഇട്ടതിന് രൂപേഷ് മാപ്പ് പറയുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുകയും രൂപേഷിന്റെ കുറിപ്പിനു താഴെ നിവിന്‍ ഫാന്‍സിന്റെ അസഭ്യവര്‍ഷവും ഉണ്ടാവുകയും ചെയ്തു. ഇത് രൂക്ഷമായതോടെ രൂപേഷ് മാപ്പ് പറയുകയായിരുന്നു.
Leave a Reply