Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:43 am

Menu

Published on May 21, 2014 at 4:31 pm

രണ്ടു ദിവസം കൊണ്ട് മഞ്ജുവാര്യരുടെ ‘ഹൗ ഓള്‍ഡ് ആര്‍ യു’വിന് 1 കോടിയിലധികം കളക്ഷൻ

roshan-andrews-film-how-old-are-you-1-crore-box-office-collection-in-two-days

റിലീസ് ചെയ്ത് ആദ്യ രണ്ടു ദിവസം കൊണ്ട് മഞ്ജു വാര്യരുടെ ‘ഹൗ ഓള്‍ഡ് ആര്‍ യു’ ഒരു കോടിയിലധികം കളക്ഷൻ നേടി.80 ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.മഞ്ജു വാര്യരുടെ 14 വര്‍ഷത്തിനു ശേഷമുള്ള മടങ്ങി വരവ് പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുക.സ്ത്രീപക്ഷ സിനിമ എന്ന പേരുണ്ടായിട്ടും തിയറ്ററുകളില്‍ പുരുഷൻമാരുടെ നീണ്ട ക്യൂവാണുള്ളത്.ഇത് മഞ്ജു വാര്യർക്ക് മലയാളികൾ നൽകുന്ന സ്നേഹ വാത്സല്യങ്ങളുടെ തെളിവായി കരുതാം.ഫേസ് ബുക്കില്‍ ആരംഭിച്ച ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിന്റെ ഒഫീഷ്യല്‍ പേജില്‍ ഇപ്പോൾ തന്നെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ ലൈക്ക് ചെയ്ത് കഴിഞ്ഞു.മഞ്ജു വാര്യരുടെ ഫെസ്ബുക്ക് പേജിൽ 20 ലക്ഷത്തോളം ആളുകളാണ് അഭിപ്രായങ്ങളുമായി എത്തിയിട്ടുള്ളത്.ഇതിൽ പലതിനും മഞ്ജു തന്നെ മറുപടിയും കൊടുക്കുന്നുണ്ട്.ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പക്വതയുള്ള അച്ഛന്റെ റോള്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.സമ്പൂര്‍ണമായ ഒരു കുടുംബ ചിത്രം ഹാസ്യത്തിന്റെയും ശക്തമായ സാമൂഹ്യ സന്ദേശത്തിന്റെയും മേമ്പൊടി ചേര്‍ത്ത് കാണികള്‍ക്ക് വിരുന്നൊരുക്കാന്‍ മഞ്ജു വാര്യര്‍ , കുഞ്ചാക്കോ ബോബന്‍, റോഷന്‍ ആന്‍ഡ്രൂസിനും ടീമിനും കഴിഞ്ഞിട്ടുണ്ട് .സ്വപ്നങ്ങള്‍ മറന്നു ജീവിക്കുവാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ക്ക് ശക്തമായ പ്രചോദനവുമാകുവാന്‍ ഈ ചിത്രത്തിന് കഴിയും.മോഹൻലാലിൻറെ ദൃശ്യത്തിനു ശേഷം സൂപ്പര്‍ ഹിറ്റാകുന്ന സിനിമയായിരിക്കും ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News