Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ;സെന്‍റ് മേരിസ് ആശുപത്രിയുടെ പടികള്‍ ഇറങ്ങിവന്ന് കേറ്റും വില്യമും കുഞ്ഞുരാജകുമാരനുമായി ജനങ്ങള്‍ക്കു മുന്നിലലെത്തി .കുഞ്ഞിന് പേര് തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കൂടിനിന്ന ആരാധകരോടും മാധ്യമപ്രവര്‍ത്തകരോടും ഇരുവരും പറഞ്ഞു. അമ്മയുടെ കയ്യില്‍ നല്ല ഉറക്കത്തിലായിരുന്ന കുഞ്ഞുരാജകുമാരനെ നോക്കി ഗാലറിയില്‍ കൂടി നിന്ന മാധ്യമപ്പടയുടെ ഇടയില്‍ നിന്ന് കാമറകള്‍ കണ്ണു ചിമ്മി.ഇവന്‍ ഒരു വലിയ ആണ്‍കുഞ്ഞാണ്. മതിയായ തൂക്കമുണ്ട്. ഞങ്ങള്‍ ഇപ്പോഴും ഇവന് പേര് തിരഞ്ഞുകൊണ്ടിരിക്കുയാണ്. എത്രയും പെട്ടെന്ന് ഞങ്ങള്‍ അതിലത്തെിച്ചേരും’ വില്യമിന്‍്റെ അരികില്‍ നിന്ന് ഏറെ സന്തോഷവതിയായി കേറ്റ് പറഞ്ഞു. ‘മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ആശുപത്രി അങ്കണത്തിനകത്തെ പാത മുറിച്ചുകടക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധയോടെ കേറ്റ് കുഞ്ഞിനെ വില്യമിന് കൈമാറി.കുഞ്ഞ് അമ്മയെ പോലെയാണെന്ന് പറഞ്ഞ വില്യമിനെ നോക്കി ‘ഇല്ല,ഇല്ല അക്കാര്യത്തില്‍ എനിക്ക് അത്ര ഉറപ്പില്ലന്ന്’ ചിരി തൂകിക്കൊണ്ട് കേറ്റ് പ്രതിവചിച്ചു.രാജകീയമായ സുരക്ഷാ അകമ്പടിയോടെ വില്യം ഡ്രൈവ് ചെയ്ത കാറിന്‍്റെ പിന്‍സീറ്റില്‍ കയറി അവര്‍ പിന്നീട് ലണ്ടനിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തിലേക്ക്
മടങ്ങി.
Leave a Reply