Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ പെട്രോള്‍ വില കുറക്കാന്‍ ആലോചനയുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ട സാഹചര്യത്തിൽ ലിറ്ററിന് 1 രൂപയോ1 രൂപ 50 പൈസയോ കുറക്കാനാണ് ആലോചിക്കുന്നത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും സബ്സിഡി കുറക്കുന്നതിന്റെ ഭാഗമായി വില വര്‍ധിപ്പിക്കും. പെട്രോളിന്റെ വില കുറക്കല്‍ സെപ്റ്റംബര്‍ 15നോ 16നോ നിലവില്‍ വന്നേക്കും.
ഡീസല്‍, പാചകവാതക സബ്സിഡി ഖജനാവിന് താങ്ങാവുന്നതിലും അധികമായെന്നും ഇതില്‍ ഒരു ഭാഗം ഉപഭോക്താക്കള്‍ വഹിക്കേണ്ടതുണ്ടെന്നും പെട്രോളിയം സെക്രട്ടറി വിവേക് റേ പറഞ്ഞു.രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കഴിഞ്ഞ രണ്ടു മാസത്തെ എണ്ണ സബ്സിഡി 20,000 കോടി രൂപ കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ധനകമ്മി കൂടിയാല്‍ പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്നും ഇത് രൂപയുടെ മൂല്യത്തിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുമെന്നും വിവേക് കൂട്ടിച്ചേർത്തു .
Leave a Reply