Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ്. ജില്ലാനേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂർണം .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ നടന്നു. കെ.എസ്. ആര്‍.ടി.സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓട്ടം നിര്‍ത്തിവെച്ചത് പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തി. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കുനേരെ പലസ്ഥലത്തും കല്ലേറുണ്ടായി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ നടന്നു.കൊല്ലം ജില്ലയില്‍ മൂന്നിടത്ത് കടകള്‍ തല്ലിത്തകര്‍ത്തു. കരുനാഗപ്പള്ളിയില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. കടയ്ക്കലില്‍ കട അടിച്ചുതകര്‍ത്ത സംഘം ഉടമയെ മര്‍ദിച്ചു. പുനലൂരില്‍ മുസ്ലിംലീഗ് നേതാവിന്‍െറ കട അടിച്ചുതകര്‍ത്തു.ആലപ്പുഴയില്‍ ഹരിപ്പാട്ട് ചരക്കുലോറിക്കും മത്സ്യം കയറ്റിപ്പോയ വാഹനത്തിനും കല്ളെറിഞ്ഞ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നൂറിലേറെ വരുന്ന ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷനിലത്തെിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി. ലാത്തിച്ചാര്‍ജില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു.എറണാകുളം ജില്ലയില്‍ രണ്ട് കാറും കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോയും തകര്‍ത്തു. നാലുപേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയില്‍ ബാര്‍ തകര്‍ത്തു. പുല്ളേപ്പടിയിലെ ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിനുനേരെ കല്ളേറുണ്ടായി. ഇടുക്കിയില്‍ ഒരു കാറും രണ്ട് ബൈക്കും നശിപ്പിച്ചു. തൊടുപുഴ പച്ചക്കറി മാര്‍ക്കറ്റില്‍ കടയടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പച്ചക്കറി വ്യാപാരിയായ തൊടുപുഴ ഉക്കിണിവീട്ടില്‍ യൂനുസിന് മര്‍ദനമേറ്റു. കോട്ടയം ചിങ്ങവനത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആളുമാറി ആക്രമിച്ചതായി പരാതിയുണ്ട്. പാലാ ഇടമറ്റത്ത് വാഹനംതടഞ്ഞ് ആശുപത്രിയിലേക്ക് പോയ കുടുംബത്തെ ഇറക്കിവിട്ടു.തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫേസ്ബുക്കില്‍ കമന്‍റ് പോസ്റ്റ് ചെയ്തതിന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയെയും പിതാവിനെയും വീടുകയറി മര്‍ദിച്ചു. ഇരിങ്ങാലക്കുട അരിപ്പാലം ദേവാലയത്തിലെ വികാരി ഫാ. വര്‍ഗീസ് അരിക്കാടന്‍െറ കാറിന്‍െറ ചില്ലുകള്‍ തകര്‍ത്തു. പാവറട്ടിയില്‍ ബസ് തടയാന്‍ ശ്രമിച്ച 10 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വയനാട് മീനങ്ങാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ളേറുണ്ടായി.കണ്ണൂര്‍ ജില്ലയില്‍ ബോംബേറും ഒറ്റപ്പെട്ട അക്രമവുമുണ്ടായി. സി.പി.എം കേന്ദ്രങ്ങളില്‍ ചിലയിടത്ത് ഹര്‍ത്താലനുകൂലികള്‍ കടകള്‍ക്കുനേരെ ബോംബെറിഞ്ഞു. വി.എച്ച്.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പുതിയവീട്ടില്‍ കെ.ഒ. ജയകൃഷ്ണന്‍െറ വീടിനുനേരെ ബോംബേറുണ്ടായി. ഏതാനും ബി.ജെ.പി പ്രവര്‍ത്തകരും ആക്രമണത്തിനിരയായെന്ന് പരാതിയുണ്ട്. ബോംബേറില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.പെരളശ്ശേരിയില്‍ അഞ്ച് ബോംബുകളാണ് പൊട്ടിയത്. മൂന്നുപെരിയയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ വായനശാലക്ക് ബോംബെറിഞ്ഞെന്ന സംശയത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇവരെ കൊണ്ടുപോകാന്‍ മൂന്നുപെരിയയിലത്തെിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞതോടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം പകര്‍ത്താന്‍ ശ്രമിച്ച മീഡിയവണ്‍ കാമറാമാന്‍ സിജിത്തിന് മര്‍ദനമേറ്റു. സി.പി.എം പ്രാദേശിക നേതാക്കള്‍ ഇടപെട്ടാണ് സിജിത്തിനെ രക്ഷിച്ചത്.ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിരുന്നു. കണ്ണൂര്‍, കാലിക്കറ്റ്,എം.ജി, കേരള സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.
Leave a Reply