Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : മോട്ടോര്‍ വാഹനവകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചതിന് പിടിയിലായതു 152 പേര്‍ .ഇവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കി. കോഴിക്കോട് നഗരത്തില്‍ 92 പേരെയും വടകര, കൊയിലാണ്ടി ഭാഗത്തുനിന്ന് 60 പേരെയുമാണ് പിടികൂടിയത്. നിര്‍ത്താതെ പോയവരുടെ നമ്പറുകൾ പരിശോധിച്ച് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി വരും. 5000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.അമിത വേഗത്തിലും മദ്യപിച്ച് വാഹനം ഓടിച്ചതുമായി കോഴിക്കോട് നഗരത്തില്‍ 30 ഉം വടകര, കൊയിലാണ്ടി ഭാഗങ്ങളില്‍ 18 ഉം മറ്റു കുറ്റകൃത്യങ്ങള്‍ പിടികൂടി. ഇവയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതും ഉള്‍പ്പെടുന്നു.ആര്‍.ടി.ഒ രാജീവ് പുത്തലത്ത്, എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ എം. രാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Leave a Reply