Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:44 am

Menu

Published on November 29, 2014 at 11:14 am

മനുഷ്യരിലെ പ്രായമാകല്‍ പ്രക്രിയ വൈകിപ്പിക്കുന്ന അത്ഭുത ഗുളികയുമായി റഷ്യന്‍ ഗവേഷകര്‍..!!

russian-scientists-discover-pill-to-postpone-old-age

പ്രായം കൂടുന്നതോർത്ത് വിഷമിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. മനുഷ്യരിലെ പ്രായമേറിവരുന്ന പ്രക്രിയ ചെറുക്കുന്ന മരുന്ന് ഉടന്‍ നമുക്ക് ലഭ്യമാകും. റഷ്യന്‍ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.  ഇതിനായി കണ്ടെത്തിയ ഒരു ഗുളിക എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചുവരികയാണ്.മരുന്നുകൊണ്ട് മനുഷ്യരുടെ ശരാശരി ആയുസ്സ് 120 വര്‍ഷം വരെ ആക്കി വര്‍ധിപ്പിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് മനുഷ്യരാശിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന പരീക്ഷണം നടന്നു കൊണ്ടിരിക്കുന്നത്.പ്രായം കൂടുന്ന പ്രക്രീയയ്ക്ക് ആക്കം കൂട്ടുന്ന കോശങ്ങളിലെ ഊര്‍ജോത്പാദന ഭാഗങ്ങളായ സൂക്ഷ്മ കണികകളെ സ്വാധീനിക്കുന്ന പുതിയ തരം ആന്റി ഓക്‌സിഡന്റുകളാണ് ഗുളികകളായി പരീക്ഷിക്കുന്നത്. ഈ സൂക്ഷ്മ കണികകളാണ് ഹൃദയാഘാതവും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുണ്ടാക്കുന്നതെന്ന് ഗവേഷകനായ ഡോ. മാക്‌സിം സ്‌കുലഷേവ് അഭിപ്രായപ്പെടുന്നു. മനുഷ്യരില്‍ പ്രായം കൂടുന്ന പ്രതിഭാസം ചെറുക്കാനിവയ്ക്ക് കഴിയുമെന്നാണറിയുന്നത്   .എന്നാല്‍ വാര്‍ദ്ധക്യം ഒഴിവാക്കാനല്ല, നീട്ടാനാണ് ഇവയ്ക്കു കഴിയുക എന്നാണു ഗവേഷകര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News