Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്‌കോ: റഷ്യയിലെ സോഷ്യൽ നെറ്റ് വർക്ക് സൈറ്റായ വി.കെ ഡോട് കോമാണ് വ്യത്യസ്ത സെൽഫി മത്സരവുമായി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.മരിച്ചവര്‍ക്കൊപ്പം ചിരിച്ചുക്കൊണ്ട് സെല്‍ഫിയെടുക്കാനാണ് ഈ മത്സരം ആവശ്യപ്പെടുന്നത്. ഇങ്ങനെ സെല്‍ഫി എടുക്കുന്നവര്‍ക്ക് റഷ്യയിലെ ഒരു പ്രമുഖ സോഷ്യല്‍ മീഡിയ 50,000 രൂപ നല്‍കും. ‘മരിച്ചവർക്കൊപ്പം ഒരു സെൽഫി’ എന്നാണ് ഈ ഫോട്ടോഗ്രാഫി മത്സരത്തിന് നൽകിയിരിക്കുന്ന പേര്. ഇതിൽ നിന്നും ഏറ്റവും നല്ല ചിത്രം തെരഞ്ഞെടുത്ത് സമ്മാനത്തുക നൽകും.ഫേസ്ബുക്ക് പോലെ കോടിക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയാണ് വി.കെ ഡോട് കോം.നിരവധി പേരാണ് മരിച്ചവർക്കൊപ്പമുള്ള ചിത്രം വി.കെയിൽ പോസ്റ്റു ചെയ്യുന്നത്. അതേസമയം, ‘മരിച്ചവർക്കൊപ്പം സെൽഫി’ മത്സരത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ അധികൃതരുമായി പോലീസ് ഉടൻ ബന്ധപ്പെടുമെന്നാണ് വിവരം.
–
–
Leave a Reply