Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:24 pm

Menu

Published on May 27, 2014 at 10:31 am

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തി;ആരാധകര്‍ ആവേശത്തില്‍

sachin-tendulkar-in-kerala

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തിയത് .  കൊച്ചി ടീമിൻറെ
ഫ്രാഞ്ചൈസി ഹോം ഗ്രൗണ്ട് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് സചിന്‍ കേരളത്തിലെത്തിയത്. ഇന്നു രാവിലെ 8.30നാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് സചിന് ലഭിച്ചത്. ഐ.പി.എല്‍ മാതൃകയില്‍ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനും ഐ.എ.ജി.റിലയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ ശേഷം ആദ്യമായാണ് സച്ചിന്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി ടീമിന്റെ ഉടമകളായ സച്ചിന്‍ തെണ്ടുല്‍ക്കറും പി.വി.പി. ഗ്രൂപ്പ് ചെയര്‍മാന്‍ പ്രസാദ് പൊട്‌ലൂരിയും ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.വൈകുന്നേരം മൂന്നിനു കൊച്ചിയിലെത്തുന്ന സച്ചിനും സംഘവും ആദ്യം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തും തുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ക്ലബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ എന്നിവരുമായും ഇവര്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇന്ന് വൈകിട്ട് തന്നെ സച്ചിന്‍ മുബൈയ്ക്ക് മടങ്ങും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News