Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് തന്റെ ഇരുന്നൂറാമത്തെ ടെസ്റ്റ് ഇന്ത്യയില്‍ കളിക്കും. 198 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സച്ചിന് 53.86 ശരാശരിയോടെ 15,837 റന്‍ണ്‍സാണ് നേടിയിട്ടുള്ളത്. 51 സെഞ്ച്വറികളും സച്ചിന്‍ ടെസ്റ്റില്‍ നേടിയിട്ടുണ്ട്. ഇനി വെറും രണ്ട് ടെസ്റ്റുകള്‍ കൂടെ കളിച്ചാല്‍ സച്ചിന് മറ്റൊരു റെക്കോര്‍ഡ് കൂടെ സ്വന്തമാകും.ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിക്കുന്ന ആദ്യത്തെ വ്യക്തി . ജന്മനാടായ മുംബൈയില്‍ തന്നെ ഇരുനൂറാം ടെസ്റ്റ് കളിക്കാന്‍ ബി.സി.സി.ഐ അവസരമൊരുക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട് . ഇരുനൂറാം ടെസ്ടോടെ സച്ചിന്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട് .രണ്ടു ടെസ്റ്റുകളും അഞ്ചു ഏകദിനങ്ങളും അടങ്ങുന്നതാണ് വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം. കൊല്‍ക്കത്തയിലും മുംബയിലുമാണ് ടെസ്റ്റുകള്‍ നടക്കുക.നേരത്തെ ഈ വര്‍ഷാവസാനം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാകും സച്ചിന്‍ 200ം മത്സരം കളിക്കുകയെന്നാണ് കരുതിയിരുന്നത്.
Leave a Reply