Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ : നിക്ഷേപകരില്‍നിന്ന് അനധികൃതമായി പണം സ്വരൂപിച്ച കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ ലക്നൗ പൊലീസാണ് സുബ്രതോ റോയിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റോയിയെ മാര്‍ച്ച് നാലുവരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. അറസ്റ്റ് വാറണ്ട് പുനപരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്.സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 24000 കോടി രൂപ നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്തെന്നാണ് കേസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ റോയിയോട് ആവശ്യപ്പെട്ടിരുന്നു. ഇതൊഴിവാക്കാനുള്ള റോയിയുടെ അപേക്ഷ ചൊവ്വാഴ്ച തള്ളിയെങ്കിലും ബുധനാഴ്ച അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് കോടതി പുറപ്പെടുവിക്കുകയായിരുന്നു.അറസ്റ്റ് ഒഴിവാക്കണമെന്നു കാണിച്ചു സുപ്രീംകോടതിയില്‍ സുബ്രതോ റോയ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഇന്നു പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി നിരാകരിച്ചു. സുബ്രതോ റോയിക്കു പ്രത്യേക പരിഗണനകളൊന്നും നല്‍കാനാവില്ലെന്നും മാര്‍ച്ച് നാലിനു മാത്രമേ ഹര്‍ജി പരിഗണിക്കാനാവൂ എന്നും കോടതി പറഞ്ഞു. നിക്ഷേപകരില്‍ നിന്നും പിരിച്ച തുക തിരിച്ചു നല്‍കാന്‍ കോടതി വിധിച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ 20000 കോടിക്കു തുല്യമായ സഹാറയുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ സെബിയോട് സുപ്രീംകോടതി നിര്‍ദേശച്ചിരുന്നു.ഇതേകേസില്‍ സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍ സഹാറ ഇന്ത്യ ഹൗസിംഗ് ഇന്‍വസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാരായ രവിശങ്കര്‍ ദുബെ, അശോക് റോയ് ചൗധരി, വന്ദന റോയ് ചൗധരി, വന്ദന ഭാര്‍ഗവ എന്നിവര്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു.
Leave a Reply