Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:55 pm

Menu

Published on November 6, 2014 at 5:00 pm

അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുന്ന ബോക്‌സിംഗ് ഇന്ത്യയുടെ നടപടി വിവാദത്തില്‍

sai-criticized-after-forcing-pregnancy-tests-on-eight-women

ന്യൂഡല്‍ഹി: അവിവാഹിതരും പ്രായപൂര്‍ത്തിയാകാത്തവരുമായ ബോകിസിംഗ് താരങ്ങളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കിയ ബോക്‌സിങ്  ഇന്ത്യയുടെ നടപടി വിവാദമാകുന്നു.  ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് എട്ട് അത്‌ലറ്റുകളെ പരിശോധനയ്ക്ക് വിധേയരാക്കിയത്. പതിനെട്ടു വയസുപോലും പൂര്‍ത്തിയാകാത്ത ജൂനിയര്‍ താരങ്ങളെയും ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രാലയം ഉറപ്പുനല്‍കി.അവിവാഹിതകളെയും ചെറിയ പെണ്‍കുട്ടികളെയും ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുന്ന ബോക്‌സിംഗ് ഇന്ത്യയുടെ നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രകായിക മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ചട്ടലംഘനം നടത്തിയതായി തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കായികവകുപ്പ് സെക്രട്ടറി അജിത് ശരണ്‍ അറിയിച്ചു.അതേസമയം   അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്റെ നിയമമനുസരിച്ചാണ് താരങ്ങളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ബോക്‌സിംഗ് ഇന്ത്യ സെക്രട്ടറി ജയ് കോലി അറിയിച്ചു. ലോകത്തെ ല്ലായിടത്തും സമാനമായ പരിശോധനകള്‍ നടത്തുന്നുണ്ട്. താരങ്ങളുടെ ആരോഗ്യസ്ഥതി ഉറപ്പുവരുത്താനാണ് ഇത്തരം പരിശോധനകള്‍ക്ക് വിധേയമാക്കുന്നതെന്നും ജയ് കോലി വ്യക്തമാക്കി.അഖിലേന്ത്യാ ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡ പ്രകാരം  വനിതാ മത്സരാര്‍ത്ഥികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗര്‍ഭിണിയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍ ഇതിനു വിരുദ്ധമായി മത്സരങ്ങള്‍ക്കു മുമ്പ് അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളെയും ബോക്‌സിംഗ് ഇന്ത്യ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.സായി കണ്‍സള്‍ട്ടന്റ് ഡോ പി എസ് എം ചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോക്‌സിംഗ് ഇന്ത്യയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും നടപടി സ്വീകരിക്കണമെന്ന് സായി ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News