Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേമം സിനിമ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നായിക സായ്പല്ലവി.സിനിമയില്‍ കാണിക്കുന്നതെല്ലാം അതേ പോലെ അനുകരിക്കാന്‍ പ്രേക്ഷകര്‍ വെറും കുരങ്ങന്മാല്ലെന്നാണ് സായി പല്ലവി പറയുന്നത്.പ്രേമത്തിലെ നായകന്‍ നിവിന്‍ പോളിയെ അനുകരിച്ച് യുവാക്കള്‍ കറുത്ത് ഷര്‍ട്ട് ധരിക്കുന്നതില്‍ എന്താണ് തെറ്റെന്നും സായ് പല്ലവി ചോദിച്ചു. പ്രേക്ഷകരെ സന്തോഷിപ്പിക്കാനായാണ് സിനിമയില്‍ അഭിനയിക്കുന്നത്. പ്രേമം സിനിമയിലെ പോലെ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ താന്‍ അയാളെ വിവാഹം കഴിക്കുമെന്നും സായ് പറഞ്ഞു.ദുബായിലെ ഒരു സ്വകാര്യ കമ്പനിയുടെ ഓണാഘോഷ പരിപാടിയ്‌ക്കെത്തിയതായിരുന്നു താരം.മലര്‍ എന്ന കഥാപാത്രം ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ടതിനാല്‍ അടുത്ത ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ആയിരിക്കും കാത്തിരിക്കുക. അതിനാല്‍ അടുത്ത ചിത്രം തെരഞ്ഞെടുക്കാന്‍ നേരിയ ഭയമുണ്ടെന്നും സായ് പല്ലവി ദുബായില്‍ പറഞ്ഞു. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു ഉണ്ടെന്നും കാമുകന്‍ അഭിമന്യുവാണെന്നുമായിരുന്നു മറുപടി. മഹാഭാരതത്തിലെ അഭിമന്യുവാണ് അതെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞ്. അഭിമന്യുവിനെ പോലെയുള്ള ഒരാളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു.പ്രേമം സിനിമയ്‌ക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു സായി പല്ലവിയുടെ പ്രതികരണം.
Leave a Reply