Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സലിം കുമാര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ‘ദൈവമേ കൈതൊഴാം കെ കുമാറാകണം’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ജയറാം നായകനാകുന്ന ചിത്രത്തെ പക്ഷെ സലിം കുമാറിന്റെ ആദ്യ സിനിമ എന്ന പേരില്‍ അറിയപ്പെടാനാകും കൂടുതല്‍ സാധ്യത.
ഒരു മുഴുനീള കോമഡി ചിത്രമാകാനുള്ള എല്ലാ സാധ്യതയും ചിത്രത്തിന്റെ ട്രൈലെര്‍ സൂചിപ്പിക്കുന്നുണ്ട്. ഒപ്പം കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന പല കോപ്രായങ്ങളിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നുണ്ടെന്നും ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ ചിത്രത്തിന്റെ ട്രെയ്‌ലറിനെ ഏറ്റെടുത്തിരിക്കുകയാണ്. ട്രൈലെര്‍ കണ്ടുനോക്കൂ..
ജയറാമും അനുശ്രീയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്നത്. ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിര്‍മ്മലയായാണ് അനുശ്രീ എത്തുന്നത്. ഇവരോടൊപ്പം നെടുമുടി വേണു, ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി തുടങ്ങി നല്ലൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുമുണ്ട്.
Leave a Reply