Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സലീംകുമാർ തൻറെ ആദ്യസിനിമ’കമ്പാര്‍ട്ട്‌മെൻറ്’ പ്രദർശനം പിൻവലിച്ചു. സിനിമകള്‍ കൂട്ടത്തോടെ തിയറ്ററില്‍ എത്തിയതിനാലും പരീക്ഷാക്കാലമായതിനാലും തിയേറ്ററിൽ സിനിമ കാണാൻ ആളില്ലാത്തതിനാലാണ് സലിം കുമാർ തൻറെ സിനിമ പിൻവലിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സലിം കുമാർ തിരക്കഥയും നിർമ്മാണവും വിതരണവും നിർവ്വഹിച്ച ‘കമ്പാര്‍ട്ട്‌മെൻറ്’ എന്ന ചിത്രം റിലീസ് ചെയ്തിരുന്നത്. ആറ് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്തതിനാല്‍ അടിച്ചുപൊളി സിനിമയുടെ ആസ്വാദകര്‍ കയറുന്ന സമയത്താണ് തന്‍െറ സിനിമക്ക് തിയറ്ററുകളില്‍ സമയം കിട്ടിയത്. ഹാസ്യം കലര്‍ത്തിയതെങ്കിലും ഒരു കുടുംബചിത്രമാണ് ‘കമ്പാര്‍ട്ട്മെന്‍റ്’. ശരിയായ സമയത്ത് ഓടിച്ചാലേ പ്രേക്ഷകരെ കിട്ടൂ.അതിനാലാണ് ചിത്രം ഇപ്പോൾ പിൻവലിക്കുന്നതെന്ന് സലിം പറഞ്ഞു. ഭിന്നശേഷി കുട്ടികളെ വെച്ചെടുത്ത ‘കമ്പാര്‍ട്ട്മെന്‍റ്’ മാതാപിതാക്കളടക്കം കണ്ടിരിക്കേണ്ട ചിത്രമാണെന്നും അതിനാൽ വിഷുവിനുശേഷം വീണ്ടും പ്രദര്‍ശനത്തിനത്തെിക്കാനാണ് തീരുമാനമെന്നും സലിംകുമാര്‍ പറഞ്ഞു.
Leave a Reply