Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: നോക്കു, ഞാന്‍ ധരിച്ചിരിക്കുന്നത് 550 രൂപയുടെ ടീ ഷര്‍ട്ടാണ്. ജീന്‍സിന് 15 വര്‍ഷം പഴക്കമുണ്ട്. കാലിലിട്ടിരിക്കുന്ന ഷൂസാകട്ടെ 20 വര്‍ഷമായി എന്റെ ഒപ്പമുണ്ട്.എന്നിട്ടും ആരാധകര്‍ എനിക്ക് സൂപ്പര്‍താരപദവി നല്‍കുന്നുവെങ്കില്‍ അത് സിനിമയില്‍ ഞാനവതരിപ്പിച്ച അമാനുഷിക കഥാപാത്രങ്ങള്‍ കാരണമാകാം. പറയുന്നത് മറ്റാരുമല്ല, ബോളിവുഡിന്റ മസില്‍ഖാന്‍ സല്‍മാന്‍.
താരപദവിയില്‍ എനിക്ക് വിശ്വാസമില്ല. താരങ്ങളെപ്പോലെ പെരുമാറുകയോ ജീവിക്കുകയോ ചെയ്യുന്ന വ്യക്തിയുമല്ല ഞാന്‍. എന്റെ ഇപ്പോഴത്തെ താരപദവിയ്ക്കായി ആയിരക്കണക്കാനാരാധകര്‍ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. ഇന്നെനിക്ക് ഇഷ്ടമുള്ള തിരക്കഥ തെരഞ്ഞെടുത്ത് അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അങ്ങനെയല്ലാത്തൊരു കാലവുമുണ്ടായിരുന്നു.സൂരജ് ബര്‍ജാത്യയെപ്പോലെയുള്ളവരും എന്റെ അച്ഛന്‍ സലീം ഖാന്‍, ദീപക് ബാഹ്‌റി തുടങ്ങിയവരുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ വ്യക്തമാക്കി.
വിമര്‍ശനങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും സല്‍മാന്‍ വ്യക്തമാക്കി. എന്നോട് വ്യക്തിപരമായ അടുപ്പമുള്ളവരോ എന്നെ നന്നായി അറിയുന്നവരോ അല്ല വിമര്‍ശിക്കുന്നതെങ്കില്‍ അതെന്റെ മനസിനെ സ്പര്‍ശിക്കാറില്ല. എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് പിന്നീട് തിരിച്ചറിവുണ്ടാകും അത് തെറ്റായിരുന്നുവെന്ന്. തുടര്‍ച്ചയായ വിജയങ്ങള്‍ തനിക്ക് മേല്‍ ഉത്തരവാദിത്തവും സമ്മര്‍ദ്ദവും കൂട്ടുന്നുണ്ടെന്നും സല്‍മാന്‍ പറഞ്ഞു.
Leave a Reply