Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാർ സല്‍മാന്‍ഖാനെതിരെ 250 കോടിയുടെ മാനനഷ്ടക്കേസ്.സൽമാനെ നായനാക്കി 2010ൽ ഇറങ്ങിയ വീർ എന്ന സിനിമയുടെ നിർമാതാവ് വിജയ് ഗലാനിയാണ് കേസ് നൽകിയത്.സല്‍മാന്റെ മോശം പെരുമാറ്റം തന്റെ പ്രശസ്തിയെ ബാധിച്ചെന്നും മാനസികവ്യഥ ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഗലാനി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.വീറില്‍ അഭിനയിക്കുന്നതിനായി പത്തു കോടി രൂപയ്ക്കാണ് സല്‍മാന്‍ കരാറൊപ്പിട്ടത്. സല്‍മാന്റെ കരിയറില്‍ ഇതുവരെ ഇത്രയും തുകയ്ക്ക് ഒരു കരാര്‍ ഒപ്പിട്ടിരുന്നില്ല. സിനിമ ചിത്രീകരിക്കുന്ന സമയത്ത് സല്‍മാന്റെ മറ്റു സിനിമകള്‍ക്ക് പ്രതിഫലം എട്ടു കോടി വരെ മാത്രമായിരുന്നു.സിനിമ വിജയിക്കുകയും മികച്ച ലാഭം നേടുകയും ചെയ്താല്‍ സല്‍മാന് 15 കോടി രൂപ കൂടി നല്‍കാമെന്നും നിര്‍മാതാക്കള്‍ സമ്മതിച്ചിരുന്നു. എന്നാല്‍, സിനിമ വേണ്ടതു പോലെ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കിയില്ല. മാത്രമല്ല, യഥാര്‍ത്ഥ കരാര്‍ ആവശ്യപ്പെട്ട് സല്‍മാന്‍ തനിക്ക് കത്തയച്ചതായും ഗലാനി ആരോപിക്കുന്നു.കേസില്‍. സിനി ആന്‍ഡ് ടി.വി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തനിക്ക് അനുകൂലമായാണ് വിധിച്ചത്. ഇതേതുടര്‍ന്ന് സല്‍മാന്‍ നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ചു.എന്നാല്‍, സിനിമയ്ക്ക് വിചാരിച്ച ലാഭം ഉണ്ടായില്ലെന്ന് ഗലാനി സംഘടനയെ അറിയിച്ചു. സല്‍മാനെ പ്രീണിപ്പിക്കുന്നതിന് വേണ്ടി സിന്റ തനിക്കെതിരെ നിസഹകരണം പ്രഖ്യാപിച്ചു എന്നും ഗലാനി പറഞ്ഞു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് സല്‍മാന്‍ പണം ആവശ്യപ്പെടുന്നത് എന്ന് കോടതി ചോദിച്ചു.നിസഹകരണം പ്രഖ്യാപിച്ചതിനേയും കോടതി ചോദ്യം ചെയ്തു. മറുപടി നല്‍കാന്‍ സല്‍മാന് കഴിയാതെ വന്നതോടെ തനിക്ക് അനുകൂലമായി കോടതി വിധി ഉണ്ടായെന്നും ഗലാനിപറഞ്ഞു. നിസഹകരണം പ്രഖ്യാപിച്ചത് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഈ കേസിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ അനുഭവിച്ച മനോവ്യഥ പറഞ്ഞറിയാക്കാന്‍ കഴിയാത്തതാണെന്ന് ഗലാനി പറഞ്ഞു. കേസ് നടത്തിപ്പിനു വേണ്ടി അഭിഭാഷകര്‍ക്കും മറ്റും ഭീമമായ തുകയും നല്‍കേണ്ടി വന്നു. നിര്‍മാതാവ് എന്ന നിലയില്‍ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുമേറ്റു. അതിനാലാണ് മാനനഷ്ട കേസ് നല്‍കാന്‍ തീരുമാനിച്ചതെന്നും ഗലാനി പറഞ്ഞു.
Leave a Reply