Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2022 4:22 pm

Menu

Published on May 25, 2013 at 6:06 am

സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍

salman-khurshid-arrives-in-saudi-arabia

ജിദ്ദ: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയിലെത്തി. വിദേശകാര്യ മന്ത്രാലയ മക്ക മേഖല ഓഫിസ് മേധാവി അംബാസഡര്‍ മുഹമ്മദ് അഹ്മദ് ത്വയിബ്, ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഡി.സി.എം സിബി ജോര്‍ജ് തുടങ്ങിയവരാണ് അദ്ദേഹത്തെ സ്വീകരിച്ചത്.തിങ്കളാഴ്ച വരെ സൗദിയില്‍ തങ്ങുന്ന സല്‍മാന്‍ ഖുര്‍ഷിദ് ശനി,ഞായര്‍ ദിവസങ്ങളിലാണ് ഉഭയകക്ഷി ചര്‍ച്ചകളില്‍ ആയിരിക്കും .സൗദി അറേബ്യ കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദു മായുല്ല ചര്‍ച്ചയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. ജിദ്ദയിലെ കൊട്ടാരത്തില്‍ ശനിയാഴ്ച രാവിലെയാണ് കൂടിക്കാഴ്ച. സൗദിവിദേശകാര്യ മന്ത്രി സഊദ് അല ഫൈസല്‍ രാജകുമാരന് പുറമേ ആഭ്യന്തര മന്ത്രി അഹമദ് നായിഫ് രാജകുമാരുമായും സല്മാന്‍ ഖുര്‍ഷിദ് ചര്‍ച്ച നടത്തും.

Loading...

Leave a Reply

Your email address will not be published.

More News