Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:04 am

Menu

Published on January 21, 2014 at 3:54 pm

സണ്ണി ലിയോണിനെ സാരിയുടുപ്പിക്കാൻ സല്‍മാന്‍ ഖാന്‍

salman-teaches-sunny-leone-how-to-drape-a-saree

ബോളിവുഡ് മസിൽമാൻ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുകയാണ്.മുന്‍പ് നീലച്ചിത്ര നടിയായി കൂടി പേരെടുത്ത സണ്ണി ലിയോണിനെ സാരിയുടുക്കാന്‍ പഠിപ്പിച്ചാണ് സല്‍മാന്‍ ഇത്തവണ വാര്‍ത്തകളില്‍ ഇടം നേടിയത്. ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെ സണ്ണി ലിയോണ്‍ വേദിയിലെത്തിയപ്പോഴാണ് സല്‍മാൻറെ സാരി ക്ലാസ്സ് അരങ്ങേറിയത്. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ എങ്ങിനെ മനോഹരമായി സാരിയുടുക്കാമെന്നതിനെക്കുറിച്ചാണ് സല്‍മാന്‍ സണ്ണിയ്ക്ക് ചില ടിപ്‌സ് നല്‍കിയത്. ഗോള്‍ഡന്‍ കളര്‍ ഗൗണില്‍ സുന്ദരിയായിട്ടാണ് സണ്ണി ചടങ്ങിനെത്തിയത്. സദസില്‍ നിന്നും സണ്ണിയെ വേദിയിലേയ്ക്ക് വിളിച്ചുകയറ്റിയ സല്‍മാന്‍ നീലനിറത്തിലുള്ള ഒരു സാരി നല്‍കിയശേഷം സണ്ണിയോട് അത് ഉടുക്കാന്‍ ആവശ്യപ്പെട്ടു. സല്‍മാൻറെ പ്രവൃത്തികണ്ട് അമ്പരന്നുനിന്ന സണ്ണിയെ പിന്നീട് സല്‍മാന്‍ തന്നെ സാരിയുടുക്കാന്‍ സഹായിക്കുകയായിരുന്നു. ഗൗണിന് പുറത്തുകൂടി സണ്ണിയെ സാരിചുറ്റിച്ച സല്‍മാന്‍ ചാരിയുടെ ഞൊറിവുകള്‍ പിടിച്ച് നേരെയാക്കിക്കൊടുക്കുകയും ചെയ്തു. സല്‍മാൻറെ സാരിക്ലാസ് സദസില്‍ വന്‍പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത്. സാരി ഉടുപ്പിച്ചശേഷം സണ്ണിയെക്കൊണ്ട് തൻറെ കൂടെ ഏതാനും നൃത്തച്ചുവടുകള്‍ വെപ്പിച്ചശേഷമാണ് സല്‍മാന്‍ അവരെ സദസ്സിലേയ്ക്ക് വിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News