Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂവാറ്റുപുഴ : മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ചത് ന്യൂമാന്‍ കോളേജ് മാനേജ്മെന്റാണെന്ന ആരോപണം ശക്തിപ്പെടുന്നു.ഇത് സംബന്ധിച്ച് പോലീസ് ഇന്റലിജൻസ് സർക്കാറിന് റിപ്പോർട്ട് നൽകിയതായാണ് വിവരം .മനുഷ്യ മനഃസാക്ഷിയെ ആഴത്തില്‍ മുറിപ്പെടുത്തി പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് 2010 ജൂലായ് 4 ന് ആയിരുന്നു. കുടബംത്തിന്റെ ആശ്രയമാരിരുന്ന ജോസഫ് കിടപ്പിലായതും മകന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായതുമൊക്കെ സലോമി എന്ന വീട്ടമ്മയെ തളര്‍ത്തിയില്ല.അന്നുമുതല്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നതും കേസ് നടത്തിപ്പിന് പിന്തുണ നല്‍കിയിരുന്നതും ഭാര്യയായിരുന്നു. കൈ വെട്ട് കേസില്‍ അകപ്പെട്ടതോടെ സഭയുടെ കൊളെജില്‍ നിന്നും അധ്യാപകനെ പുറത്താക്കിയിരുന്നു . പുറത്താക്കിയതിന് ശേഷവും ക്രൂരത തുടര്‍ന്നു എന്ന് പറയുന്നതാവും സത്യം. 2014 മാര്‍ച്ച് 31 നാണ് ജോസഫ് വിരമിയ്‌ക്കേണ്ടിയിരുന്നത്. 28 ന് കൊളെജില്‍ വീണ്ടും ജോയിന്‍ ചെയ്യാനുള്ള അവസരവുമൊരുങ്ങിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടായത് മൂലം അദ്ദേഹത്തിന് കോളേജില്‍ തിരിച്ച് എത്താന്‍ കഴിയാതെ വന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിയ്ക്കുന്നു. ഒരു പക്ഷേ അദ്ദേഹത്തിന് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളെങ്കിലും ലഭിച്ചേനേ. അധ്യാപകനും കുടുംബവും ജോലി നഷ്ടമായതോടെ കടുത്ത സാന്പത്തിക പ്രതിസന്ധിയ്ക്ക് നടുവിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ആകെയുള്ള പ്രതീക്ഷയായിരുന്ന ജോലിയില്‍ തിരികെ പ്രവേശിയ്ക്കാനുള്ള അവസരവും അതിലൂടെ കിട്ടുന്ന പെന്‍ഷനും. ഈ വഴിയും ഇനി തുറക്കില്ലെന്ന് മനസിലായതോടെയാണ് സലോമി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.അതേസമയം സലോമിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ കോളേജ് മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.മാനേജ്മെന്റിനെതിരെ നരഹഹത്യയ്ക്ക് കേസെടുക്കണമെന്ന് അഭിഭാഷകരും ആവശ്യപ്പെടുന്നു. ഇന്നലെയാണ് സലോമി ജോസഫിനെ (49) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Leave a Reply