Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓണത്തിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന കുഞ്ഞിരാമായണത്തിലെ സൽസ ഗാനം യൂട്യൂബിൽ തരംഗമാകുന്നു.വ്യത്യസ്തമായ ഈണം കൊണ്ടും, രസകരമായ ദൃശ്യാവിഷ്‌കാരം കൊണ്ടും മികച്ച പ്രതികരണങ്ങലാണ് ഗാനത്തിന് ലഭിക്കുന്നത്. ഇതിനോടകം 13 ലക്ഷം പേര്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു.ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം മസാല കോഫി ബാന്റാണ് ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും അനുജന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. നാലു നായികമാരുണ്ട് ചിത്രത്തില്‍.അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ദീപു പ്രദീപാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിര എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ബേസില്‍ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലിറ്റില്‍ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .ഈ മാസം 28ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
–
–
Leave a Reply