Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പൊതു വേദിയില്‍ ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്യാതിരുന്നതിന് എഡിജിപി ഋഷിരാജ് സിങിനു സര്‍ക്കാരിന്‍റെ കാരണം കാണിക്കല്‍ നോട്ടിസ്. അഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. സല്യൂട്ട് ചെയ്യാതിരുന്ന സംഭവത്തിൽ നടപടി എടുക്കാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിംഗിന്രെ നടപടി പൊലീസ് ഉദ്യോഗസ്ഥന് ചേരാത്തതാണെന്നും ജനപ്രതിനിധികളെ ബഹുമാനിക്കേണ്ടത് പൊലീസുകാരുടെ ഉത്തരവാദിത്തമാണെന്നും നോട്ടീസിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.തൃശൂർ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരിക്കുന്ന ഋഷിരാജ് സിങ് ഗൗനിക്കാതിരുന്ന സംഭവവമാണ് വിവാദമായിരുന്നത്. വിഐപികൾ വരുമ്പോൾ എഴുന്നേറ്റ് നിൽക്കണ്ടതില്ല. ദേശീയ ഗാനം ആലപിക്കുമ്പോഴാണ് എഴുനേറ്റ് നിൽക്കേണ്ടത്. ക്ഷണിക്കപ്പെട്ട് എത്തിയ അതിഥിയായതിനാൽ മറ്റു അതിഥികളെ സ്വീകരിക്കേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു സിങ്ങിന്റെ നിലപാട്.സംഭവത്തില്‍ എഡിജിപിക്കെതിരേ നടപടി വേണമെന്നു സര്‍ക്കാരിലും യുഡിഎഫിലും ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നടപടി.
Leave a Reply