Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വന്ന് വന്ന് ഒരു ടാക്‌സി വിളിക്കാന്‍ സ്മാര്‍ട്ട് ഫോണൊന്നും വേണ്ട, ഒരു ഫിഡ്ജ് മതി എന്ന തരത്തിലേക്കെത്തി നമ്മുടെ ശാസ്ത്രത്തിന്റെ വളര്‍ച്ച.
അതെ, വീട്ടില്‍ പഴങ്ങളും പച്ചക്കറികളും മറ്റും കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ഉപയോഗിച്ച് ഒരു ടാക്സി ബുക്ക് ചെയ്യാന്‍ സാധിക്കും എന്ന് പറയുന്നത് ശരിയാണ്. നമ്മള്‍ സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിനും അപ്പുറമാണ് സാങ്കേതിക രംഗത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍.
ഫ്രിഡ്ജ് ഉപയോഗിച്ച് ടാക്സിവിളിക്കാം എന്ന് കേട്ടപ്പോള്‍ മിക്ക ആളുകളും അമ്പക്കുന്നതും ഇക്കാരണത്താലാണ്. സാംസങ്ങാണ് ഇത്തരത്തിലുള്ള റഫ്രിജറേറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാസ് വെഗാസില്‍ നടക്കുന്ന സി.ഇ.എസ് ഗാഡ്ജെറ്റ് ഷോയിലാണ് സാംസങ് ഫാമിലി ഹബ് 3.0 എന്നു പേരുള്ള റഫ്രിജറേറ്റര്‍ അവതരിപ്പിച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് സാംസങ് തന്നെ അവതരിപ്പിച്ച ഇന്റര്‍നെറ്റ് കണക്റ്റഡ് റഫ്രിജറേറ്ററിന്റെ പുതിയ രൂപമാണിത്. അടുക്കളയില്‍ വെയ്ക്കാവുന്ന ഫാമിലി ഹബ് 3.0 എന്ന സ്മാര്‍ട്ട് റഫ്രിജറേറ്ററിനോട് വീട്ടുകാര്‍ക്ക് സംസാരിക്കാം. അന്നത്തെ ആഹാരം എന്തായിരിക്കണമെന്ന് ഒരാളോടെന്ന പോലെ ചര്‍ച്ചചെയ്യാം, അവരുടെ ആഹാരങ്ങള്‍ കേടുവന്നിട്ടുണ്ടോ എന്ന് ചോദിച്ചറിയാം, വീട്ടിലെ മറ്റ് ഉപകരണങ്ങളെ നിയന്ത്രിക്കുകയുമാകാം.
ഇനി ഇതൊന്നും കൂടാതെ ആവശ്യമുള്ളപ്പോള്‍ ഒരു ഉബര്‍ ടാക്സി ബുക്ക് ചെയ്യാനും ഈ റഫ്രിജറേറ്റര്‍ ഉപയോഗിക്കാം. വീട്ടിലെ ഒരോ അംഗങ്ങളേയും ഈ റഫ്രിജറേറ്റര്‍ തിരിച്ചറിയും. സാംസങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റ് എന്ന സങ്കേതമാണ് ഈ റഫ്രിജറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.
വോയ്സ് അസിസ്റ്റന്റ് വിപണിയില്‍ ആമസോണ്‍ അലക്സയ്ക്കും, ഗൂഗിള്‍ അസിസ്റ്റന്റിനും വെല്ലുവിളിയായി ഒരുക്കിയ ഉല്‍പ്പന്നമാണിത്. ഇത്തവണത്തെ സി.ഇ.എസ് ഗാഡ്ജെറ്റ് ഷോയിലെ മുഖ്യ ആകര്‍ഷണങ്ങളും ശബ്ദ നിയന്ത്രിതമായ ഉപകരണങ്ങളാണ്.
ബിക്സ്ബിയെ കൂടാതെ ആമസോണ്‍ അലെക്സ, ഗൂഗിള്‍ അസിസ്റ്റന്റ് വോയ്സ് അസിസ്റ്റന്റ് സേവനങ്ങള്‍ ഉപയോഗിച്ച കാറുകള്‍, ലൈറ്റുകള്‍, വാഷിങ് മെഷീനുകള്‍, പോലുള്ള ദൈനംദിന ഉപകരണങ്ങളും വരും ദിവസങ്ങളില്‍ പ്രദര്‍നത്തിനെത്തും.
Leave a Reply