Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:26 pm

Menu

Published on July 26, 2014 at 10:30 am

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനയായി സാനിയ മിര്‍സ

sania-mirsa-cries-over-pakistan-taunt

തൻറെ സ്വന്തം ദേശീയതയെക്കുറിച്ചും, പൗരത്വത്തെകുറിച്ചും വിവാദമുയര്‍ന്നതിലുള്ള വിഷമത്തിൽ സാനിയ മിർസ മാധ്യമങ്ങൾക്ക് മുമ്പിൽ വികാരാധീനയായി. പാക്കിസ്ഥാൻ പൗരനായ ഷൊഹൈബ് മാലിക്കിനെ വിവാഹം കഴിച്ചു എന്ന കാരണത്താലാണ് സാനിയയ്ക്കെതിരെ ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. താൻ വളർന്നതും തൻറെ നേട്ടങ്ങളെല്ലാം നൽകിയതും സ്വന്തം മാതൃരാജ്യമായ ഇന്ത്യയിൽ നിന്നായിട്ടും എന്തിനാണ് തന്നോടിത്രയും വംശീയമായി പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ് സാനിയ മാധ്യമങ്ങൾക്ക് മുമ്പിൽ തേങ്ങുകയായിരുന്നു. പാക്കിസ്ഥാൻ പൗരനെ വിവാഹം കഴിച്ചതിനാൽ സാനിയയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമായിരുന്നു ബിജെപി രംഗത്ത് എത്തിയിരുന്നത്. NDTV യിൽ നടന്ന ഒരു അഭിമുഖത്തിലാണ് സാനിയ തേങ്ങിക്കരഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News